Image

സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കുക: കല കുവൈറ്റ്

Published on 19 November, 2016
സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കുക: കല കുവൈറ്റ്

 കുവൈത്ത് സിറ്റി: കേരളത്തിന്റെ സമ്പത്ത് ഘടനയുടെ നട്ടെല്ലായ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഗൂഡ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

അസാധുവാക്കിയ നോട്ടുകള്‍ മാറി കൊടുക്കുന്നതില്‍ നിന്നും പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതില്‍ നിന്നും സഹകരണ ബാങ്കുകളെ മാറ്റിനിര്‍ത്തുകവഴി സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഗൂഡ നീക്കമാണ് നടന്നുവരുന്നത്. ഇത് ചെറുക്കേണ്ടതുണ്ട്. 

പൊതു മേഖല ബാങ്കുകള്‍ക്കപ്പുറമുള്ള സേവനമാണ് കേരളത്തില്‍ സഹകരണ ബാങ്കുകള്‍ നല്‍കുന്നത്. ബിജെപി സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്ന് നടത്തുന്ന ഈ കള്ളക്കളി അവസാനിപ്പിക്കാനും സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനും വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമര പരിപാടികളില്‍ മുഴുവന്‍ പ്രവാസി കുടുംബങ്ങളും പങ്കാളികളാകളാകണമെന്ന് കല കുവൈറ്റ് ഭാരവാഹികളായ ആര്‍.നാഗനാഥനും സി.കെ. നൗഷാദും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക