Image

അബുദാബിയില്‍ ക്‌നാനായ കാത്തലിക് യുഎഇ കുടുംബസംഗമം നടത്തി

Published on 19 November, 2016
അബുദാബിയില്‍ ക്‌നാനായ കാത്തലിക് യുഎഇ കുടുംബസംഗമം നടത്തി

  അബുദാബി: ക്‌നാനായ കാത്തലിക് കമ്യൂണിറ്റി യുഎഇയുടെ ആഭിമുഖ്യത്തില്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ക്‌നാനായ കുടുംബസംഗമം ‘കനിവ് 2016’ സംഘടിപ്പിച്ചു.

കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ക്‌നാനായ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. അബുദാബി ക്‌നാനായ കാത്തലിക് പ്രസിഡന്റ് റോയി കെ. തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ മന്ത്രിമാരായ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യസന്ദേശം നല്‍കി. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി ജോസഫ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജോസ് ജയിംസ്, യുഎഇ ക്‌നാനായ കാത്തലിക് ചെയര്‍മാന്‍ വി.സി. വിന്‍സെന്റ് വലിയവീട്ടില്‍, ഫാ. തോമസ് കിരുമ്പുംകാലായില്‍, ഫാ. ആനി സേവ്യര്‍, ഫാ. ജോണ്‍ പടിഞ്ഞാറെകര, ഷാജി ജേക്കബ്, ജോസഫ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ ക്‌നാനായ യൂണിറ്റുകള്‍ അവതരിപ്പിച്ച കള്‍ചറല്‍ പരിപാടികളും അരങ്ങേറി. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക