Image

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ഇടവക സന്ദര്‍ശനവും മതബോധന സ്‌കൂള്‍ വാര്‍ഷികവും 26, 27 തീയതികളില്‍

Published on 21 November, 2016
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ഇടവക സന്ദര്‍ശനവും മതബോധന സ്‌കൂള്‍ വാര്‍ഷികവും 26, 27 തീയതികളില്‍

 മാഞ്ചസ്റ്റര്‍: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ മതബോധന സ്‌കൂള്‍ വാര്‍ഷികവും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഇടവക സന്ദര്‍ശനവും നവംബര്‍ 26, 27 (ശനി, ഞായര്‍) തീയതികളില്‍ നടക്കും. ശനി ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ മതബോധന വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് എസ്എംസി സെന്ററില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഈ അധ്യയനവര്‍ഷത്തെ വിവിധ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ മാര്‍ സ്രാമ്പിക്കല്‍ വിതരണം ചെയ്യും. ഇടവകയിലെ മാതൃ ദീപ്തി യൂണിറ്റിന്റെ ഉദ്ഘാടനം ബിഷപ് നിര്‍വഹിക്കും. ചടങ്ങില്‍ ഇടവക വികാരി ഫാ. തോമസ് തൈക്കൂട്ടത്തില്‍ അധ്യക്ഷത വഹിക്കും. മതബോധന സ്‌കൂള്‍ പ്രധാനധ്യാപകന്‍ ജയ്‌സണ്‍ മേച്ചേരില്‍, സെക്രട്ടറി പ്രീതി ജോണി എന്നിവര്‍ സംസാരിക്കും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. 

27ന് ഇടവകസന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍ സ്രാമ്പിക്കല്‍ രാവിലെ ഒമ്പതിന് മതബോധന അധ്യാപകരുമായും 10ന് ഇടവകയിലെ യൂത്ത് ലീഗ് ആയ ടങഥഘ ന്റെ അംഗങ്ങളുമായും കൂടിക്കാണും. 12ന് ഇടവകയിലെ രോഗികളായ അംഗങ്ങളുടെ ഭവനസന്ദര്‍ശനം നടത്തും. ഒരുമണിക്ക് അൃറംശരസ കുടുംബകൂട്ടായ്മ സന്ദര്‍ശനം നടത്തും. മൂന്നിന് പാരിഷ് അംഗങ്ങളുമായി ചര്‍ച്ച നടത്തുകയും 4.30ന് ദിവ്യബലിയും തുടര്‍ന്ന് പൊതുയോഗവും നടക്കും. വൈകുന്നേരം ഏഴിന് ഞൗവെീഹാല കുടുംബകൂട്ടായ്മ സന്ദര്‍ശനത്തിനുശേഷം രാത്രി ഒമ്പതോടെ സന്ദര്‍ശനപരിപാടി സമാപിക്കും. 

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മെത്രാനായി അഭിഷിക്തനായതിനുശേഷം ആദ്യമായി സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെത്തുന്ന മാര്‍ സ്രാമ്പിക്കലിനെ ആചാരപരമായി സ്വീകരിക്കുമെന്ന് എസ്എംസി ഭാരവാഹികളായ പോള്‍സണ്‍ തോട്ടപ്പിള്ളിയും ജോര്‍ജ് മാത്യുവും പറഞ്ഞു. ചടങ്ങില്‍ ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും സാന്നിധ്യം വികാരി ഫാ. തോമസ് തൈക്കൂട്ടത്തില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക