Image

ജിദ്ദ നവോദയ യാത്രയയപ്പ് നല്‍കി

Published on 22 November, 2016
ജിദ്ദ നവോദയ യാത്രയയപ്പ് നല്‍കി

  ജിദ്ദ: മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ട് നവോദയ രക്ഷാധികാരി സമതി അഗം ഇസ്മയില്‍ തൊടുപുഴക്ക് ജിദ്ദ നവോദയ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ലക്കി ദര്‍ബാര്‍ ഒഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം നവോദയ രക്ഷാധികാരി വി.കെ. റഹൂഫ് ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ് ഷിബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നവാസ് വെമ്പയം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ നവോദയ കേന്ദ്ര കമ്മിറ്റിയുടെയും മറ്റു ഏരിയ കമ്മിറ്റികളുടെയും ഉപഹാരങ്ങള്‍ സമ്മാനിച്ചു. സി.എം. അബദുറഹ്മാന്‍, സലാഹുദ്ദീന്‍ വെമ്പയം, അബ്ദുറഹ്മാന്‍ വണ്ടൂര്‍, ഫിറോസ് മുഴുപ്പിലങ്ങാട്, റഫീഖ് പത്തനാപുരം, മജീദ് കോഴിക്കോട്, ജുമൈലാ അബു, സബനം റഹ്മാന്‍, ശ്രീകുമാര്‍ മാവേലിക്കര, ഹര്‍ഷാദ് ഫറോക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക