Image

ലിംക അവാര്‍ഡ് നൈറ്റ്: സംവാദവും ചര്‍ച്ചയും 26ന്

Published on 22 November, 2016
ലിംക അവാര്‍ഡ് നൈറ്റ്: സംവാദവും ചര്‍ച്ചയും 26ന്
  ലണ്ടന്‍: ലിംകയുടെ ആഭിമുഖ്യത്തില്‍ പതിനൊന്നാമത് അവാര്‍ഡ് നിശയുടെ ഭാഗമായി സംവാദവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. നവംബര്‍ 26ന് (ശനി) ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരിപാടി. 

ബ്രെക്‌സിറ്റ്, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഇന്ത്യയിലെ നോട്ട് അസാധുവാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍മേല്‍ നടക്കുന്ന സംവാദത്തില്‍ തമ്പി ജോസ് മോഡറേറ്ററായിരിക്കും. അഡ്വ. ഡൊമിനിക് കാര്‍ത്തികപ്പിള്ളി, രാജി മാത്യു, ഫ്രാന്‍സിസ് മറ്റത്തില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

വേദിയുടെ വിലാസം: ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹീലിയേഴ്‌സ് റോഡ്, ഓള്‍ഡ്‌സ്വാന്‍, ലിവര്‍പൂള്‍ ഘ13 4ഉഒ. 

വിവരങ്ങള്‍ക്ക്: തമ്പി ജോസ് 07576983141, 07970944925.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക