Image

നോര്‍ക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് 25ന്

Published on 23 November, 2016
നോര്‍ക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് 25ന്

 കുവൈത്ത്: അബാസിയയില്‍ ഒഐസിസി സംഘടിപ്പിച്ച നോര്‍ക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പിന്റെ വിജയത്തെതുടര്‍ന്ന് ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ച് വീണ്ടും നവംബര്‍ 25ന് (വെള്ളി) ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പോപ്പിന്‍സ് ഹാളിലാണ് ക്യാമ്പ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യത്തെ വിവിധ ഏരിയകളിലേക്ക് ക്യാമ്പയിന്‍ വ്യാപിപ്പിക്കാനും ഒഐസിസി തീരുമാനിച്ചു.

ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഒരു സെറ്റ് പാസ്‌പോര്‍ട്ട് കോപ്പി വീസയോടുകൂടിയത് രണ്ട് ഫോട്ടോ എന്നിവ നോര്‍ക്കയ്ക്കും ഒരു സെറ്റ് പാസ്‌പോര്‍ട്ട് കോപ്പി വീസയോടുകൂടിത്, ഒരു ഫോട്ടോ ക്ഷേമനിധിക്കും കൊണ്ടുവരേണ്ടതാണ്. 

വിവരങ്ങള്‍ക്ക്: അനുരൂപ് കണ്ണൂര്‍ 55958568, ഷാനു തലശേരി 94020307, റസാക്ക് ചെറുതുരുത്തി 99513524.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക