Image

ബ്രിസ്‌ബേനില്‍ ഉഴവൂര്‍ സംഗമം ആഘോഷിച്ചു

Published on 26 November, 2016
ബ്രിസ്‌ബേനില്‍ ഉഴവൂര്‍ സംഗമം ആഘോഷിച്ചു

   ബ്രിസ്‌ബേന്‍: ഉഴവൂരിലും പരിസരപ്രദേശങ്ങളിലും ഉള്ളവരുടെ രണ്ടാമത് സംഗമം വണ്‍ഡേ ട്രിപ്പോടെ ബ്രിസ്‌ബേനിലെ സണ്‍ഷൈന്‍ കോസ്റ്റ് മലേനിയില്‍ ആഘോഷിച്ചു. ഇരുപത്തേഴോളം ഉഴവൂര്‍ നിവാസികള്‍ പങ്കെടുത്ത സംഗമത്തില്‍ നാട്ടില്‍ നിന്നെത്തിയ ത്രേസ്യാമ്മ വാഴപ്പിള്ളില്‍, വല്‍സമ്മ ഫിലിപ്പ് വേലിക്കട്ടേല്‍, ഏലിയാമ്മ അഞ്ചംകുന്നത്ത് എന്നിവരെ ആദരിച്ചു. മലേനി ഡയറി ഫാം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സംഘാംഗങ്ങള്‍ ജയ്‌മോന്‍ മൂര്യന്‍മാലില്‍, അനിത എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികളും ഒരുക്കി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സിബി അഞ്ചാംകുന്നത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

ലയോള മാടപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അടുത്ത സംഗമം 2017 ഏപ്രില്‍ വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. ജോണ്‍ പിറവം, സുനില്‍ പൂത്തോലിക്കല്‍, ജോസ്‌മോന്‍ വാഴപ്പിള്ളാല്‍, ജോസഫ് കുഴിപ്പിള്ളില്‍, സുനില്‍ കാരയ്ക്കല്‍, സൈമണ്‍ വാഴപ്പിള്ളില്‍, പിപ്‌സ് വേലിക്കെട്ടേല്‍ എന്നിവര്‍ സംസാരിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക