Image

കറന്‍സി നോട്ട് നിരോധനം; പ്രവാസികളുടെ ആശങ്കകള്‍ പരിഹരിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി എടുക്കണം : നവയുഗം.

Published on 27 November, 2016
കറന്‍സി നോട്ട് നിരോധനം; പ്രവാസികളുടെ ആശങ്കകള്‍ പരിഹരിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി എടുക്കണം : നവയുഗം.

1000, 500 രൂപയുടെ കറന്‍സി നോട്ടുകളുടെ നിരോധനം മൂലം  പ്രവാസി ഇന്‍ഡ്യാക്കാര്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിയ്ക്കണമെന്ന് നവയുഗം സാംസ്‌കാരികവേദി ദമ്മാം മാറാത്ത് യൂണിറ്റ് രൂപീകരണസമ്മേളനം ആവശ്യപ്പെട്ടു.

യാത്ര ആവശ്യങ്ങള്‍ക്കും മറ്റുമായി 500, 1000 രൂപ നോട്ടുകള്‍ നാട്ടില്‍ നിന്നും കൂടെകൊണ്ടു പോന്ന പ്രവാസികള്‍, ആ കറന്‍സി എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. നാട്ടിലേയ്ക്ക് പോകുന്നവരുടെ കൈയ്യില്‍ ഇത്തരം കറന്‍സി നോട്ടുകള്‍ കൊടുത്തയയ്ക്കുക എന്നത് എല്ലാ പ്രവാസികള്‍ക്കും പ്രായോഗികമല്ല.  മണി എക്‌സ്‌ചേഞ്ചുകള്‍ വഴിയോ, ഇന്ത്യന്‍ എംബസ്സി വഴിയോ അത്തരം കറന്‍സികള്‍ മാറ്റി വാങ്ങാനുള്ള  സംവിധാനം  കേന്ദ്രസര്‍ക്കാര്‍ ഒരുക്കണമെന്ന് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നവയുഗം കേന്ദ്രകമ്മിറ്റി നിയമസഹായവേദി കണ്‍വീനര്‍ ഷാന്‍ പേഴുംമൂടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  ദമ്മാം മാറാത്ത് യൂണിറ്റ് രൂപീകരണയോഗം, നവയുഗം ദമ്മാം മേഖലകമ്മിറ്റി പ്രസിഡന്റ് അരുണ്‍ നൂറനാട് ഉത്ഘാടനം ചെയ്തു. ഷമീര്‍ സ്വാഗതവും, അജിത്ത് നന്ദിയും പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് ആയി ഷമീര്‍ പെരുമാതുറയെയും, വൈസ് പ്രസിഡന്റുമാരായി സജയന്‍ പെരുമ്പുഴ, ഷഹനാദ് എന്നിവരെയും,  യൂണിറ്റ് സെക്രട്ടറിയായി അജിത്ത് ആലുംമൂടിനെയും, ജോയിന്റ് സെക്രട്ടറിമാരായി കൃഷ്ണകുമാര്‍, സിജു എന്നിവരെയും, യൂണിറ്റ് ഖജാന്‍ജിയായി മോനിഷ് പെരുങ്ങുഴിയെയും  യോഗം തെരഞ്ഞെടുത്തു. 
രവി കെ.ആര്‍, വിനു മോഹന്‍, ഷൈജു, അബ്ദുള്‍ നാസര്‍, സമീഷ് ഒ.പി, സുധീര്‍.പി, സനില്‍ കുമാര്‍, ഷെഹിന്‍, ഷാജി എം.കെ എന്നിവരെ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരെഞ്ഞെടുത്തു.


ഫോട്ടോ: നവയുഗം സാംസ്‌കാരികവേദി ദമ്മാം മാറാത്ത് യൂണിറ്റ് ഭാരവാഹികള്‍.
1) പ്രസിഡന്റ്  ഷമീര്‍ പെരുമാതുറ
2) സെക്രട്ടറി   അജിത്ത് ആലുംമൂട് 
3) ഖജാന്‍ജി  മോനിഷ് പെരുങ്ങുഴി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക