Image

പ്രവാസികള്‍ക്ക് 25,000 രൂപയും സുഹ്രുത്തുക്കളുടെ തുകയും കൊണ്ടു പോകാന്‍ അനുമതി

Published on 27 November, 2016
പ്രവാസികള്‍ക്ക് 25,000 രൂപയും സുഹ്രുത്തുക്കളുടെ തുകയും കൊണ്ടു പോകാന്‍ അനുമതി
ചിക്കാഗോ: ഡിമോണട്ടൈസേഷനിലൂടെ 500/1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രക്രിയയില്‍ നാട്ടിലേതെന്നതു പോലെ അമേരിക്കന്‍ മലയാളികളും, കുറച്ചേ ഉള്ളുവെങ്കിലും കൈയ്യിലുള്ള നോട്ടുകള്‍ എങ്ങനെ മാറും എന്ന ആശങ്കയിലാണ്. അംഗ സംഘടനകളില്‍ നിന്നുമുള്ള ഇതിനെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ ഫോമാ എന്ന അമേരിക്കന്‍ സാംസ്ക്കാരിക സംഘടനകളുടെ സംഘടന ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലത്തിലും, പ്രധാനമന്ത്രിയുടെ ഓഫീസുമായിട്ടും ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ബന്ധപ്പെട്ടിരിന്നു. തുടര്‍ന്നു അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ എം. ബി. രാജേഷ്, എം. പി.യുമായി സെക്രട്ടറി ജിബി തോമസും ബന്ധപ്പെട്ടിരുന്നു. ഈ വിഷയം ഗൗരവമായിട്ടെടുത്തു പ്രശ്‌നവുമായി ബന്ധപ്പെട്ട് തന്റെ പിന്‍തുണയും അദ്ദേഹം അറിയിച്ചു.

തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചം കണ്ട് തുടങ്ങി എന്ന് വേണം കരുതാന്‍. ഏറ്റവും പുതിയ വിവരം അനുസരിച്ച്, അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇരുപത്തയ്യായിരം (25,000) ഇന്ത്യന്‍ രൂപ വരെ കൈയ്യില്‍ കരുതാം. ഇതോടൊപ്പമുള്ള സന്തോഷവാര്‍ത്ത, ഇങ്ങനെ യാത്ര ചെയ്യാന്‍ കഴിയാത്തവരുടെ പണവും ഇവരുടെ കൈയ്യില്‍ കൊടുത്തു വിടാമെന്നുള്ളതാണ്. 

പണം കൊടുത്തു വിടുമ്പോള്‍ അതോടൊപ്പം ഒരു ഓതറൈസേഷന്‍ ലെറ്ററും കൂടി വെയ്ക്കണം എന്നതാണ് നിബന്ധന. ഡിസംബര്‍ 31ന് മുന്‍പ് 500/1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കണമെന്നിരിക്കെ ഈ പുതിയ സംഭവവികാസം പ്രവാസികള്‍ക്ക് തെല്ലാശ്വാസം നല്‍കുന്നതാണ്.

കത്തിന്റെ പൂര്‍ണ്ണ രൂപവും, ഓതറൈസേഷന്‍ ലെറ്ററിന്റെ മാതൃകയും ചുവടെ ചേര്‍ക്കുന്നു.

Good news for NRI:

Did call today at 1-416-960-0751 and confirmed .....

Each person travelling to India can carry Rs.25000/- (500 & 1000 bill)

Also person can carry (friend/relative money) more money with authorization letter along with all family members passport, PIO or OCI signed photocopy. All family member has to signed at bottom of authorization letter.

Here is the draft Declaration /Authorization letter :

Declaration Letter
XX, 2016.
We the under signed hereby declare and confirm that we are Indian origin citizens living at
full address.
We have Indian currency total amount Rs. /- having Rs.500 denominate notes XX and Rs.1,000 denomination notes XX.
We also declare that this amount is kept with us since our last fewt rips to India. We are sending here with to deposit the same in our bank account in Indian bank.


Join WhatsApp News
Vayanakkaran 2016-11-27 18:02:58
Please do not take credit for that FOMAA. This is not new news or new announcement. This is old and this was in force for years. Prasais were allowed to keep Rs 25000 even previously and were allowed to hand over to any 2nd person or 3rd person. Vinod Koondoor write this news as if it is FOMAA achievement. What a pity?
NADAN 2016-11-28 08:28:55
True, what a pity!! Trying to get credit for plagiarism!!!
Varghese K 2016-11-28 08:34:34
ഫോമായുടെ തലപ്പത്തിരുന്നുകൊണ്ടു ആദ്യമാദ്യം കിട്ടുന്ന വാര്‍ത്തകള്‍ക്ക് അവകാശം  ഉന്നയിച്ചുകൊണ്ടുള്ള  പ്രവര്‍ത്തനങ്ങള്‍ അസ്സലായി.  ഇതില്‍ പറഞ്ഞിരിക്കുന്ന കത്തിന്റെ  തീയതി വെയ്ക്കാതെ ബഡായി  തള്ളുന്നവര്‍ ഇതും കൂടി ഒന്ന് കൂട്ടി വായിക്കുവാന്‍ അപേക്ഷ. താഴെയുള്ള ഈ വാര്‍ത്തയിലെ നവംബര്‍ പത്തു എന്ന തീയതി ഏതായാലും ഫോമാ കൊടുത്ത് ആവാന്‍ വഴിയില്ല. ഫോമായുടെ പേരും ഇതില്‍ കാണാനുമില്ല...
http://www.sbs.com.au/yourlanguage/hindi/en/article/2016/11/09/4-ways-non-residential-indians-nris-can-change-their-500-and-1000-rupee-notes 

Reghunathan Nair 2016-11-28 09:29:52
It's especially malayalee's nature to claim other's hardship as theirs.  They are not losing anything.  
They are the one always having "egoism".
Parackel 2016-11-28 12:38:31
ഈ വാർത്തക്ക് യാതൊരു അടിസ്ഥാനവും ഇല്ല. ഒരു പ്രവാസിക്ക് 25000  രൂപ കൊണ്ട് പോകാൻ ഉള്ള നിയമം നേരത്തെ ഉള്ളതാണ് . ഇങ്ങനെ ഒരു സമയത്തു അതിന്റെ ക്രെഡിറ്റ് എടുക്കാൻ നോക്കിയത് വളരെ തരാം താണ നടപടി ആയിപ്പോയി. അതുപോലെ തേർഡ് പാർട്ടി ഓത്തോറിസഷൻ ലെറ്ററുമായി പോകുന്നവർകു കൂടുതൽ പണം കൊണ്ടുപോകാമെന്ന് പറയുന്നത് ശരിയല്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ തരം വാർത്തകൾ ഉടൻ പിൻവലിക്കണം. സത്യമാണെന്നു ബോധ്യപ്പെടുന്ന  കാര്യങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കാവൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക