Image

നക്ഷത്രരാത്രി 2016: ഒരുക്കങ്ങള്‍ ആരംഭിച്ചു

Published on 28 November, 2016
നക്ഷത്രരാത്രി 2016: ഒരുക്കങ്ങള്‍ ആരംഭിച്ചു

  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘നക്ഷത്ര രാത്രി 2016‘ തിരുപിറവി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു.

ലോകരക്ഷകന്‍ ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ജാതനായിരിക്കുന്നു എന്ന സദ്വാര്‍ത്ത അറിയിക്കാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപിറവിയുടെ സന്ദേശം അറിയിക്കുവാന്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന ക്‌നാനായ കുടുംബംങ്ങളില്‍ ക്രിസ്മസ് കരോള്‍ എത്തുന്നു.

ഡിസംബര്‍ 2ന് (വെള്ളി) കോര്‍ക്ക്, ലിമറിക്, 9ന് (വെള്ളി) താല, 10ന് (ശനി) ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ലൂക്കന്‍, 11ന് (ഞായര്‍) ഫിന്‍ഗ്ലസ്, സാന്റ്രി, സ്വാഡ്‌സ്, 14ന് (ബുധന്‍) ഡബ്ലിന്‍ സിറ്റി, 16ന് (വെള്ളി) ഡബ്‌ളിന്‍ സൗത്ത് എന്നിങ്ങനെയാണ് കരോള്‍ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. അതാതു സ്ഥലങ്ങളിലെ കുടുംബങ്ങളുടെ സജീവ സാന്നിധ്യം മുന്‍കാലങ്ങളിലേതുപോലെ ഉണ്ടായിരിക്കണമെന്ന് സംഘാടകര്‍ താത്പര്യപ്പെട്ടു.

വിവരങ്ങള്‍ക്ക്: ജിജോ മാത്യു 0879937398, ജിജു ജോര്‍ജ് 0860403633, ഷൈംസ് ബേബി 0894736711.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക