Image

നവോദയ ഇന്ത്യഫെസ്റ്റ് 2016; നവയുഗം വായനവേദി പുസ്തകപ്രദര്‍ശനം നടത്തി.

Published on 29 November, 2016
നവോദയ  ഇന്ത്യഫെസ്റ്റ് 2016; നവയുഗം വായനവേദി പുസ്തകപ്രദര്‍ശനം നടത്തി.

അല്‍കോബാര്‍: നവോദയ സാംസ്‌കാരികവേദി   സംഘടിപ്പിച്ച ഇന്ത്യഫെസ്റ്റ് 2016 ല്‍, നവയുഗം സാംസ്‌കാരികവേദി വായനവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുസ്തകപ്രദര്‍ശനം സംഘടിപ്പിച്ചു.

അസീസിയ ഹാഫ്മൂണ് ബീച്ചിനടുത്തുള്ള അല്‌ഷോല ടൂറിസ്റ്റ് വില്ലേജിലെ സ്റ്റാളില്‍ ഒരുക്കിയ പുസ്തകപ്രദര്‍ശനം നവയുഗം കേന്ദ്രകമ്മിറ്റി ആക്ടിങ് സെക്രെട്ടറി ലീന ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സാജന്‍ കണിയാപുരം, കേന്ദ്രനേതാക്കളായ ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഷാന്‍ പേഴുംമൂട്, ഉണ്ണികൃഷ്ണന്‍, അരുണ്‍ ചാത്തന്നൂര്‍, റെജി സാമുവല്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

നവയുഗം വായനവേദി ലൈബ്രറിയിലെ മികച്ച പുസ്തകങ്ങളായിരുന്നു പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പുസ്തകപ്രദര്‍ശനം കാണാന്‍ സാഹിത്യസ്‌നേഹികളുടെ നല്ല തിരക്കുണ്ടായിരുന്നു. 

പ്രദര്‍ശനത്തിന് നവയുഗം വായനവേദി ഭാരവാഹികളായ അരുണ്‍ നൂറനാട്, സുമി ശ്രീലാല്‍, മാധവ് വാസുദേവ്, മുനീര്‍ ഖാന്‍, ബിനു കുഞ്ഞു, ശ്രീ ലാല്‍, ദാസന്‍ രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: നവയുഗം വായനവേദി പുസ്തകപ്രദര്‍ശനവേദിയില്‍ നിന്നും ചില കാഴ്ചകള്‍  

നവോദയ  ഇന്ത്യഫെസ്റ്റ് 2016; നവയുഗം വായനവേദി പുസ്തകപ്രദര്‍ശനം നടത്തി.
നവോദയ  ഇന്ത്യഫെസ്റ്റ് 2016; നവയുഗം വായനവേദി പുസ്തകപ്രദര്‍ശനം നടത്തി.
നവോദയ  ഇന്ത്യഫെസ്റ്റ് 2016; നവയുഗം വായനവേദി പുസ്തകപ്രദര്‍ശനം നടത്തി.
നവോദയ  ഇന്ത്യഫെസ്റ്റ് 2016; നവയുഗം വായനവേദി പുസ്തകപ്രദര്‍ശനം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക