Image

വിയന്നയില്‍ കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു

Published on 30 November, 2016
വിയന്നയില്‍ കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു

 വിയന്ന: പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രിയ കൃഷി അവാര്‍ഡുകളും പ്ലസ്ടു വിജയികള്‍ക്ക് അംഗീകാരവും നല്‍കി. വിയന്നയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്ന ഫാ. തോമസ് കൊച്ചുചിറ ടിഒആര്‍ കര്‍ഷക ശ്രീയായി തിരഞ്ഞെടുത്ത സണ്ണി പുത്തന്‍പറമ്പിലിനും കര്‍ഷക മിത്ര ആലീസ് വട്ടപ്പള്ളിലിനും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

മാതൃകാപരമായി പച്ചക്കറികള്‍ കൃഷി ചെയ്ത വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി അതില്‍ നിന്നും ഏറ്റവും കാര്യക്ഷമമായി കൃഷി ചെയ്ത രണ്ടു പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മലയാളികളുടെ സംസ്‌കാരത്തെയും കൃഷി ചെയ്തു വിളവെടുത്ത് ഭക്ഷിക്കുന്ന രീതിയെയും മലയാളികളുടെ വരും തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ കൂടിയാണ് ഈ അവസരം വിനിയോഗിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച അവറാച്ചന്‍ കരിപ്പക്കാട്ടില്‍ പറഞ്ഞു.

സിറോഷ് ജോര്‍ജ്ജ് (പ്രസിഡന്റ്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്), മാര്‍ട്ടിന്‍ ജോര്‍ജ് (മുന്‍ കര്‍ഷക ശ്രീ അവാര്‍ഡ് ജേതാവ്) തുടങ്ങിയവര്‍ പ്രസംഗിച്ചു. ബൗസ്പാര്‍ കാസേയ്ക്കുവേണ്ടി തോമസ് മുളയ്ക്കല്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു.

ചടങ്ങില്‍ പ്ലസ്ടു പരീക്ഷയില്‍ വിജയികളായ നിതിന്‍ ഐക്കെരെട്ട്, ജിതിന്‍ ഞൊണ്ടിമാക്കല്‍, കാസ്മിന്‍ കാരയ്ക്കാട്ട്, കാര്‍മല്‍ മൂക്കന്‍തോട്ടം, രേണു മാക്കില്‍, സുബിന്‍ പുത്തന്‍കളം, ടില്‍സണ്‍ പടിഞ്ഞാറേക്കാലയില്‍, ഇസബെല്‍ സിബി മണിയന്‍കേരികളം, അലന്‍ അറീച്ചിറകാലയില്‍ എന്നിവരെ ആദരിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക