ന്യൂഡല്‍ഹി : ലോകത്തെ മികച്ച ജാലവിദ്യക്കാരന് നല്കുന്ന ഇന്റര്‍നാഷണല്‍ മെര്ലിന് അവാര്‍ഡ് പ്രസിദ്ധ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്. മജീഷ്യന്മാരുടെ ഓസ്കര് എന്ന് വിശേഷിപ്പിക്കുന്ന മെര്ലിന് അവാര്‍ഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് മുതുകാട്.
യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.