Image

ദുബൈ കെ.എം.സി.സി സ്‌പോര്‍ട്‌സ് മീറ്റ്: കണ്ണൂര്‍ ജില്ലക്ക് കിരീടം.

Published on 01 December, 2016
ദുബൈ കെ.എം.സി.സി സ്‌പോര്‍ട്‌സ് മീറ്റ്: കണ്ണൂര്‍ ജില്ലക്ക് കിരീടം.
ദുബൈ: യു.എ.ഇയുടെ 45മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മീറ്റില്‍ കണ്ണൂര്‍ ജില്ലക്ക് കിരീടം.ദുബായ് ഇത്തിസലാത്ത് അക്കാദമിഗ്രൌണ്ട്, ദുബായ് അല്‍ കവനീജ് ഗ്രൌണ്ട് എന്നിവിടങ്ങളിലായി നടന്ന ഓട്ടം 100മീറ്റര്‍,200 മീറ്റര്‍, 4ഃ100 മീറ്റര്‍ റിലെ, ഹൈ ജംപ്, ലോങ്ങ് ജംപ്, ഷോട്ട് പുട്ട്,പഞ്ച ഗുസ്തി,കമ്പവലി,ജാവലിംഗ് ത്രോ,ചെസ്സ്,ഷട്ടില്‍ എന്നീ മത്സര ഇനങ്ങളില്‍ പതിനാല് ജില്ലകളില്‍ നിന്ന് മുന്നൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചപ്പോള്‍ അത് പ്രവാസലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായി മാറി.സംസ്ഥാന മീറ്റ്ന്റെ മാന്വല്‍ അടിസ്ഥാനമാക്കി നടന്ന മല്‍സരങ്ങള്‍ പലതും നാഷണല്‍ മീറ്റ്ന്റെ നിലവാരത്തിലുള്ളതായിരുന്നു എന്ന് മല്‍സരം നിയത്രിച്ചുരുന്നവര്‍ അഭിപ്രായപെട്ടു. 

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ കായിക മാമാങ്കം നേരെത്തെ  ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രസിഡന്റ് ഇ.അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്തിരുന്നു.അവസാന ഇനമായ ഷട്ടില്‍ ടൂര്‍ണമെന്റ് കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ജില്ല 43 പോയന്റോടെ ജേതാകളായി, തൊട്ടടുത്ത് കണ്ണൂര്‍ ജില്ലക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി മലപ്പുറം ജില്ല 40 പോയന്റോടെ രണ്ടാം സ്ഥാനത്തും, 24 പോയന്റോടെ കോഴികോട് മൂന്നാം സ്ഥാനവും നേടി.കണ്ണൂര്‍ ജില്ലക്ക് ഇരട്ടി മധുരമായി കണ്ണൂരിലെ ഫലാ ശൈഖ് വ്യക്തിഗത ചാമ്പ്യനായി.  ഇന്നലെ ഗര്‍ഹൂദ് ഇന്റര്‍നാഷണല്‍ ഇന്റൊര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഷട്ടില്‍ മത്സരത്തില്‍ കോഴിക്കോട് ജേതാക്കളായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക