Image

ഷോര്‍ട്‌ലാന്‍ഡില്‍ യുവജന ഗ്രൂപ്പിന് രൂപം നല്‍കി

Published on 01 December, 2016
ഷോര്‍ട്‌ലാന്‍ഡില്‍ യുവജന ഗ്രൂപ്പിന് രൂപം നല്‍കി

  ന്യൂസൗത്ത് വെയില്‍സ്: യുവജനങ്ങളുടെ വ്യക്തിത്വവികസനത്തിന് അടിസ്ഥാനമായ Empathy യെക്കുറിച്ച് പഠിപ്പിക്കുവാനും പരിശീലനം കൊടുക്കാനുമുള്ള ഉദ്ദേശത്തോടെ  Growing with Empathy Pathway to success എന്ന യുവജന ഗ്രൂപ്പിന് ന്യൂകാസിലില്‍ രൂപം നല്‍കി. 

ഗ്രൂപ്പിന്റെ ഉദ്ഘാടനം ഡിസംബര്‍ 11ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് ഷോര്‍ട്‌ലാന്‍ഡ് ഔവര്‍ ലേഡി ഓഫ് വിക്ടറീസ് ചര്‍ച്ചില്‍ നടക്കുന്ന ചടങ്ങില്‍ ന്യൂകാസില്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വികാരി ഫാ. സാബു അടിമാക്കിയില്‍ നിര്‍വഹിക്കും. സീനിയര്‍ സൈക്യാസ്ട്രിസ്റ്റും ന്യൂകാസില്‍ മാനസികാരോഗ്യ വിഭാഗം ഡയറക്ടറുമായ ഡോ. സിറിയക് മാത്യു ആണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക