Image

കാണാതായ അമ്മയുടേയും മകളുടേയും മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്തു

പി. പി. ചെറിയാന്‍ Published on 03 December, 2016
കാണാതായ അമ്മയുടേയും മകളുടേയും മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്തു
നോര്‍ത്ത് കരോളിന: മൂന്ന് ദിവസം മുമ്പ് കാണാതായ അമ്മയുടേയും ജഡം ഡിസംബര്‍ 1 വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ നിന്നും പത്ത്‌മൈല്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന കിണറ്റില്‍ നിന്നും കണ്ടെടുത്തതായി മാര്‍ട്ടിന്‍ കൗണ്ടി ഷെറിഫ് ലഫ. ഡ്രു റോബിന്‍സണ്‍ അറിയിച്ചു. 

ഡോണ്‍ വാര്‍ഡ് (40), മകള്‍ ടെയ്‌ലര്‍ കരോള്‍ എന്നിവരെ വീട്ടില്‍ അവസാനമായി കണ്ടത് വാര്‍ഡിന്‍രെ മാതാവായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നതായി ഇവര്‍ പറയുന്നു.

ചാര്‍ട്ടര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ടെയ്‌ലറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബിയര്‍ ഗ്രാസ്സ് സ്‌കൂളിന് ഇന്ന് (വെള്ളിയാഴ്ച) അവധി പ്രാഖ്യാപിച്ചു.

ഇരുവരുടേയും മരണം കൊലപാതകമാണെന്നുള്ള നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതുവരെ ആറേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

അമ്മയും മകളും നോര്‍ത്ത് കരോളി എവറസ്റ്റിലുള്ള മൊബൈല്‍ ഹോമിലായിരുന്നു താമസിച്ചിരുന്നത്.

മൂന്ന് ദിവസമായി പോലീസും നൂറ് കണക്കിന് വളണ്ടിയര്‍മാരുമാണ് ഇരുവരേയും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായിരുന്നില്ല. 

ഫയര്‍ റസ്‌ക്യൂ ഹെലികോപ്‌റ്റേഴ്‌സാണ് ഇവരുടെ ജഡം 30 അടിയുള്ള കിണറ്റില്‍ കണ്ടെത്തിയത്.


പി. പി. ചെറിയാന്‍

കാണാതായ അമ്മയുടേയും മകളുടേയും മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്തു
കാണാതായ അമ്മയുടേയും മകളുടേയും മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക