Image

വേള്‍ഡ് പീസ് മിഷന്റെ ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ യു.കെ.യില്‍ നിന്ന്

Published on 03 December, 2016
വേള്‍ഡ് പീസ് മിഷന്റെ ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ യു.കെ.യില്‍ നിന്ന്
സൗത്താംപ്റ്റണ്‍: വേള്‍ഡ്പീസ്മിഷന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ (IPL) 2016 ഡിസംബര്‍ 6-ാം തീയതി ചൊവ്വാഴ്ച രാത്രി 9 മണി മുതല്‍ യു.കെ.യില്‍ നിന്ന് ആരംഭിക്കുന്നു. അഭിവന്ദ്യ മെത്രാന്‍മാരും, പ്രമുഖ ധ്യാനഗുരുക്കന്‍മാരായ വൈദികരും, അത്മായ പ്രേഷിതരും ഓരോ ആഴ്ചയിലുമുള്ള ഓണ്‍ലൈന്‍ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ വചന സന്ദേശം നല്‍കുന്നു. തുടര്‍ന്ന് ലോകസമാധാനത്തിനുവേണ്ടിയും, രോഗത്താല്‍ ഭാരപ്പെടുന്നവര്‍ക്കുവേണ്ടിയും, നീറുന്ന ജീവിത പ്രശ്‌നങ്ങളാല്‍ വലയുന്നവര്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നല്‍കുന്നുണ്ട് (ജെറമിയ 33:3). (പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ അയയ്‌ക്കേണ്ട വിലാസം : worlspeacemissionipl@gmail.com.

വേള്‍ഡ്പീസ്മിഷന്‍ ചെയര്‍മാനും, പ്രമുഖ വചനപ്രഘോഷകനും, സംഗീതജ്ഞനും, ധ്യാനഗുരുവുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന ഐ.പി.എല്‍. ഓണ്‍ലൈന്‍ മീറ്റിങിന് അനുഗ്രഹ സന്ദേശം നല്‍കി നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. അനുഗ്രഹങ്ങളുടെയും സൗഖ്യാനുഭവങ്ങളുടെയും ഈ പ്രാര്‍ത്ഥന ചങ്ങലയില്‍ പങ്കാളികളാകുവാന്‍ ആഗ്രഹിക്കുന്നവര്‍ 03309981254 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തശേഷം 956609 എന്ന അക്‌സസ് കോഡ് പ്രസ് ചെയ്ത് ഈ പ്രാര്‍ത്ഥന ചങ്ങലയില്‍ ഒത്തുചേരണമെന്ന് വേള്‍ഡ്പീസ്മിഷന്‍ യു.കെ. ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു തളിയപ്പറമ്പിലും ജനറല്‍ സെക്രട്ടറി സൈമണ്‍ ജേക്കബും അറിയിച്ചു.
സൗത്താംപ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.കെ. ചാപ്റ്ററാണ് വേള്‍ഡ് പീസ് മിഷന്‍ കജഘ(യൂറോപ്പ്)ന്റെ പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത്. ബിന്ദു ജോസ് (മീഡിയ ഡയറക്ടര്‍), സിനി സൈമണ്‍, ഷേര്‍ളി പീറ്റര്‍, ജിബി ഷിന്റോ, ബിന്‍സി ജോമി, ഷൈനി മാത്യു, മേരി വര്‍ഗ്ഗീസ് (സ്വിറ്റ്‌സര്‍ലന്റ്), ഏലിയാമ്മ രാജാമണി (ജര്‍മ്മനി), മാത്യു ആന്റണി, ഷോണി മാത്യു, ജോര്‍ജ്ജ്, ജില്‍സ് ജോര്‍ജ്ജ്, സജി പോള്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് പ്രയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ മുഖ്യ രക്ഷാധികാരിയും, ഫാ. ബോബി ജോസ് കട്ടിക്കാട് സ്പിരിച്ച്വല്‍ ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്പീസ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇരുപത്തി രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്. ഇന്റര്‍ഫെയ്ത്ത് മിഷന്‍, ഫാമിലി മിഷന്‍ ആന്റ് ഫാമിലി കൗണ്‍സിലിംങ്, കംപാഷനേറ്റ് കെയര്‍, വിമന്‍സ് കെയര്‍ ആന്റ് സപ്പോര്‍ട്ട്, ഗ്രീന്‍ വേള്‍ഡ്കമ്മ്യൂണിറ്റി, ചാരിറ്റിമിഷന്‍, സോഷ്യല്‍ ജസ്റ്റിസ്, പ്രയര്‍ലൈന്‍, പീസ്ഗാര്‍ഡന്‍ ആന്റ് പീസ്‌വില്ലേജ്, മെഡിക്കല്‍മിഷന്‍, എഡ്യുക്കേഷണല്‍മിഷന്‍, മീഡിയമിഷന്‍ തുടങ്ങിയ ആത്മീയ ശുശ്രൂഷകളിലൂടെ നാല്‍പ്പത് രാജ്യങ്ങളില്‍ വേള്‍ഡ്പീസ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. 2017 മെയ് ഒന്നിന് വേള്‍ഡ്പീസ് ടി.വി.യും വേള്‍ഡ്പീസ് റേഡിയോയും സംപ്രേഷണം ആരംഭിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു തളിയപ്പറമ്പില്‍ (07723053799)
സൈമണ്‍ ജേക്കബ് (07450966913), സി. വി. ജോസ് (07897816039), മാത്യു (0789666205)
E-mail: worldpeacemissioncouncil@gmail.com

റിപ്പോര്‍ട്ട്: കെ. ജെ. ജോണ്‍

വേള്‍ഡ് പീസ് മിഷന്റെ ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ യു.കെ.യില്‍ നിന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക