ന്യൂജേഴ്‌സി: ന്യൂജേഴ്‌സി എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ
ആഭിമുഖ്യത്തില്‍ വിവിധ സഭാ സമൂഹങ്ങളുടെ സഹകരണത്തോടെ മാര്‍ച്ച് 3-ാം തീയതി
ശനിയാഴ്ച രണ്ടു മണി മുതല്‍ 5മണി വരെ ലിന്‍ഡനിലുള്ള സെന്റ് മേരീസ്
ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് വേള്‍ഡ് ഡേ ഓഫ് പ്രയര്‍ സമുചിതമായി
നടത്തപ്പെടുന്നു. മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അഭിവന്ദ്യ യല്‍ദോ
മാര്‍ തീത്തോസ് തിരുമേനി മുഖ്യാതിഥി ആയിരിക്കും.
ആഗോളതലത്തില്‍ മാര്‍ച്ച് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് പ്രാര്‍ത്ഥനാ
ദിനമായി ആചരിക്കുന്നത്. സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ
പ്രോഗ്രാമില്‍ ഈ വര്‍ഷം തെക്കുകിഴക്കന്‍ ഏഷ്യയിലുള്ള മലേഷ്യയാണ് ഫോക്കസ്
ചെയ്യുന്നത്.
ഈ പരിപാടിയുടെ വിജയത്തിനായ് എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ്
പ്രസിഡന്റ് റവ. ഫാ. ജേക്കബ് ഡേവിഡ്, വൈസ് പ്രസിഡന്റ് റവ. ഫാ. ജോസ്
ഏബ്രഹാം, റവ. ഫാ. സണ്ണി മാത്യൂ, അലക്‌സ് മാത്യൂ, ഗ്രേസ് അലക്‌സാണ്ടര്‍
എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
റവ. ഫാ. ജോസ് ഏബ്രഹാം, അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനി, ഫാ. ജേക്കബ് ഡേവിഡ്