Image

ആഫ്രിക്കന്‍ മിഷനിലേക്ക് മരിയന്‍ സൈന്യവും

Published on 03 December, 2016
ആഫ്രിക്കന്‍ മിഷനിലേക്ക് മരിയന്‍ സൈന്യവും

 ലണ്ടന്‍: ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം ജില്ലയിലെ മാഞ്ഞൂരില്‍ തുടക്കം കുറിച്ച മരിയന്‍ സൈന്യം ഇപ്പോള്‍ യുകെയില്‍ നിന്നും അതിന്റെ പ്രവര്‍ത്തന മേഖല ആഫ്രിക്കയിലേക്കും വ്യാപിപ്പിക്കുന്നു.

ഫാ. വിനീഷ് തോമസ് എംഎസ്എഫ്എസ് ആണ് മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ മൊസാംബിക്കയിലേക്ക് യാത്ര തിരിച്ചത്. പൗരോഹിത്യത്തിന്റെ രണ്ടാം വര്‍ഷം തികയുന്നതിനു മുന്‍പേ യുവത്വത്തിന്റെ പ്രസരിപ്പും മിഷനറിയുടെ തീഷ്ണതയുമായി അച്ചന്‍ മൊസാബിക്കിന്റെ തലസ്ഥാനമായ മാപ്പുട്ടോയില്‍നിന്നും അഞ്ഞൂറ് കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളി കേന്ദ്രീകരിച്ചാണ് ഫാ. വിനീഷ് തന്റെ പ്രവര്‍ത്തനങ്ങള്‍ ആളുകളിലേക്ക് എത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇന്ത്യയില്‍ നിന്നും വന്ന രണ്ടു മിഷനറിമാര്‍ അവിടെ ഉണ്ടായിരുന്നത് അച്ചനു സഹായമായി. 

പോര്‍ച്ചുഗീസുകാരുടെ കോളനി ആയിരുന്നു മൊസാബിക്ക്. അതിനാല്‍ തന്നെ ക്രിസ്ത്യന്‍ രാജ്യവും. യുദ്ധങ്ങളും രാഷ്ര്ടീയ അരാജകത്വങ്ങളും സ്വാതന്ത്ര്യം നേടിയ രാജ്യത്തെ പട്ടിണിയിലേക്കും സംസ്‌കാര ശൂന്യതയിലേക്കും തള്ളിവിട്ടു. വിദ്യാഭ്യാസമോ, ഭവനമോ, അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാത്ത ഗ്രാമങ്ങള്‍. ഇവിടേയ്ക്കാണ് അച്ചന്റെ മിഷന്‍ വ്യാപിക്കേണ്ടത്.

ആഫ്രിക്കന്‍ മിഷനിലേക്ക് മരിയന്‍ സൈന്യവും

മരിയന്‍ സൈന്യത്തിനു ലഭിച്ച ഉള്‍വിളിയെന്നോണം മിഷന്‍ മേഘലയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനാവശ്യമായ പരിശുദ്ധാത്മ ശക്തിക്കുവേണ്ടി പ്രാര്‍ഥിച്ചു കാത്തിരിക്കുമ്പോഴാണ് മൊസാബിക്കില്‍ നിന്നും അച്ചന്റെ ഇമെയിലും ഫോണ്‍ കോളും പ്രാര്‍ഥനാ സഹായവും വിധവയുടെ താലന്തും തേടിയുള്ള സന്ദേശം വന്നത്. മരിയന്‍ സൈന്യത്തിന്റെ ഫോര്‍മറായ ബ്രദര്‍ സിജുവിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. സ്പിരിച്വല്‍ ഫാദറിന്റെയും കൂട്ടായ്മയുടേയും സഹകരണം ഉറപ്പുകൊടുത്തു.

വിവരങ്ങള്‍ക്ക്: 07411228428.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക