Image

കേരളത്തിലെ മതസൗഹാര്‍ദ്ദം അമേരിക്കയിലെ യൂണിവേഴ്‌സിറ്റിയില്‍ പഠനവിഷയം

Published on 03 December, 2016
കേരളത്തിലെ മതസൗഹാര്‍ദ്ദം അമേരിക്കയിലെ യൂണിവേഴ്‌സിറ്റിയില്‍ പഠനവിഷയം
മനോരോഗചികിത്സാ വിദഗ്ദ്ധനും (സൈക്കിയാട്രിസ്റ്റ്) ഗ്രന്ഥകാരനുമായ ഡോ എന്‍. എസ്. സേവ്യര്‍ അമേരിക്കയിലെ ബര്‍മിങ്ങാമിലുള്ള അലബാമ യൂണിവേഴ്‌സിറ്റിയില്‍ തന്‍റെ ഡോക്യൂമെന്‍റ്ററി ഫിലിം പല ക്ലാസുകളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. കേരളത്തിലെ കൊടുങ്ങല്ലൂര്‍, കൊച്ചി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ വിവിധ മതങ്ങള്‍ തമ്മിലുള്ള ഐക്യത്തെ സംബന്ധിച്ചായിരുന്നു ആ ഫിലിം. ഇത് മനുഷ്യചരിത്രത്തില്‍ ഒരേയൊരു ഉദാഹരണം മാത്രം. മനസ്സാക്ഷിയുടെ ഇടപെടല്‍വഴി തീവ്രവാദങ്ങള്‍ക്ക് സമാധാനപരമായ രൂപമാറ്റങ്ങള്‍ സംഭവിക്കുന്നതിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഈ ഫിലിം പ്രദര്‍ശിപ്പിക്കുന്നു. തീവ്രവാദ ജാതിവ്യവസ്ഥക്കെതിരായി ശ്രീ നാരായണ ഗുരുവിന്‍റെ പ്രയഗ്‌നങ്ങള്‍ ഇതിനുദാഹരണമാണ്.

ഡോ സേവ്യര്‍ മനസ്സാക്ഷിയെ സംബന്ധിച്ച വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ ആളാണ്. നല്ല തിരഞ്ഞെടുപ്പിന് സഹായകമായ യുക്തിയിലും ന്യായത്തിലും അധിഷ്ഠിതമായ മനസ്സാക്ഷി യഥാര്‍ത്ഥമാണ്. തെറ്റും ശരിയും മുന്‍കൂര്‍ തീരുമാനിച്ച സാമൂഹ്യ പ്രവര്‍ത്തനപരിപാടി ശരിയായ മനസ്സാക്ഷിയില്‍നിന്നും വ്യതിചലിച്ചതാണ്. തീവ്രവാദികള്‍ കാണിച്ചുതരുന്നത് അതാണ്. ഈ രണ്ടു മനസ്സാക്ഷികളെയും അദ്ദേഹം വേര്‍തിരിച്ചുകാണുന്നു. മതാനുസാരികളായ അജ്ഞേയരുടെ (മതമിസ്റ്റിക്കുകളുടെ) നല്ല സ്വാധീനത്തെയും ശാസ്ത്രജ്ഞരുമായുള്ള അവരുടെ സമനിലയേയും ഈ ഫിലിം ശക്തമായി പ്രതിപാദിക്കുന്നുണ്ട്. നല്ല മനസ്സാക്ഷിയോടെയുള്ള ജീവിതം നന്മയെയും സമാധാനത്തെയും പ്രോത്സാഹിപ്പിക്കുന്നു. അത് വ്യക്തികളില്‍കൂടി ലോകവ്യാപകമായി എല്ലാ തുറകളിലും ജീവിക്കുന്നു. ഈ ഡോക്യൂമെന്‍റ്ററിയുടെ ലിങ്ക് യൂറ്റിയൂബിലും വിമയോയിലും ഡോ സേവ്യറിന്‍റെ വെബ്‌സൈറ്റിലുമുണ്ട്: nsxavier.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക