Image

ദുബൈ കെ.എം.സി.സി മാധ്യമ അവാര്‍ഡ് 2016

Published on 04 December, 2016
ദുബൈ കെ.എം.സി.സി മാധ്യമ അവാര്‍ഡ് 2016

ദുബൈ: ദുബൈ കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ മധ്യമ പുരസ്‌ക്കാരത്തിന് അര്‍ഹരായ എന്‍.എം അബൂബക്കര്‍ (മനോരമ ടെലിവിഷന്‍),ഫിറോസ് ഖാന്‍(ഗള്‍ഫ് മാധ്യമം), ധന്യലക്ഷ്മി(ഗോള്‍ഡ് എഫ്.എം റേഡിയോ) ലുഖ്മാന്‍ മമ്പാട്(ചന്ദ്രിക), എന്നിവര്‍ക്കുള്ള അവാര്‍ഡ് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പ്രൌഡ ഗംഭീര സദസില്‍ വെച്ച് ദുബൈ ഡയറക്റ്റരേറ്റ് ഓഫ് റെസിഡന്‍സി & ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബൈ ഡയറക്ടര്‍ ജനറല്‍ എച്ച്.ഇ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി നല്‍കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലികുട്ടി, തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി, ഇന്ത്യന്‍ കോണ്‍സുല്‍ സുമതി വാസുദേവ്,സാദിഖലി ശിഹാബ് തങ്ങള്‍,പി.വി അബ്ദുല്‍ വഹാബ് എം.പി, റഷീദലി ശിഹാബ് തങ്ങള്‍,ഡോ:എം.കെ മുനീര്‍എം.എല്‍.എ  തുടങ്ങിയ രഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുടെ സാനിധ്യത്തിലായിരുന്നു അവാര്‍ഡ് നല്‍കിയത്.

ഫോട്ടോ അടികുറിപ്പ് :ദുബൈ കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ മധ്യമ പുരസ്‌ക്കാരത്തിന് അര്‍ഹരായ എന്‍.എം അബൂബക്കര്‍ (മനോരമ ടെലിവിഷന്‍),എം.ഫിറോസ് ഖാന്‍(ഗള്‍ഫ് മാധ്യമം), ധന്യലക്ഷ്മി(ഗോള്‍ഡ് എഫ്.എം റേഡിയോ) ലുഖ്മാന്‍ മമ്പാട്(ചന്ദ്രിക), എന്നിവര്‍ക്കുള്ള അവാര്‍ഡ് എച്ച്.ഇ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി നല്‍കുന്നു.


 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക