Image

ബ്രിസ്‌ബേനില്‍ ഡോക്കുമെന്ററി പ്രകാശനവും മദര്‍ തെരേസ കാരുണ്യ സംഗമവും

Published on 05 December, 2016
ബ്രിസ്‌ബേനില്‍ ഡോക്കുമെന്ററി പ്രകാശനവും മദര്‍ തെരേസ കാരുണ്യ സംഗമവും

 ബ്രിസ്‌ബേന്‍: പ്രമുഖ അന്താരാഷ്ര്ട ചലച്ചിത്ര ബാനറായ വേള്‍ഡ് മദര്‍ വിഷന്റെ പുതിയ ഡോക്കുമെന്ററി ദ ഏയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നസ് പ്രകാശനം ചെയ്തു. ഓസ്‌ട്രേലിയ ക്യൂന്‍സ്ലാന്‍ഡിലെ ബിലോയ്‌ല സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് പോലീസ് ഓഫീസറും പോലീസ് സിറ്റിസണ്‍ യൂത്ത് ക്ലബ് ബ്രാഞ്ച് മാനേജരുമായ കേസ്റ്റി കേര്‍ട്ടിസ് പ്രകാശനം നിര്‍വഹിച്ചു. 

വിശുദ്ധ മദര്‍ തെരേസയില്‍ നിന്നും നേരിട്ട് ലഭിച്ച അനുഗ്രഹം അനുഭവങ്ങളും മദര്‍ തെരേസയുടെ ജീവിതവും കോര്‍ത്തിണക്കി മദര്‍ വിഷന്‍ ചെയര്‍മാന്‍ ജോയ് കെ. മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഡോക്കുമെന്ററിയാണ് ദ എയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നസ്. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണ് ഡോക്കുമെന്ററി തയാറാക്കിയത്. സംവിധായകനും എഴുത്തുകാരനുമായ ജോയ് കെ.മാത്യു ഇതിനകം ഏഴ് സന്ദേശ ചിത്രങ്ങളും മൂന്ന് ഡോക്കുമെന്ററികളും നിര്‍മിച്ചിട്ടുണ്ട്. മദര്‍ വിഷന്റെ ബാനറില്‍ നിര്‍മിച്ച സന്ദേശ ചിത്രങ്ങള്‍ക്ക് നിരവധി അന്താരാഷ്ര്ട പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 

ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍ കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു. ക്യൂന്‍സ്ലാന്റിലെ സ്‌കൂളുകളെ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്കായി സന്ദേശ ചലച്ചിത്ര മത്സരവും ചലച്ചിത്രമേളയും സംഘടിപ്പിക്കാനായി മദര്‍ വിഷന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മേയര്‍ ഉറപ്പു നല്‍കി. ചടങ്ങില്‍ ക്യൂന്‍സ് ലാന്‍ഡ് ബനാന ഷെയര്‍ കൗണ്‍സിലര്‍ ഡേവിഡ് സ്‌നെല്‍ അധ്യക്ഷത വഹിച്ചു. ലൂദറന്‍ കമ്യൂണിറ്റി കെയര്‍ സര്‍വീസ് മാനേജര്‍ ലോണ പ്രെര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. ക്യൂന്‍സ് ലാന്‍ഡ് വാലീസ് മേഖല പുരോഹിതന്‍ ഫാ. തദേയൂസ് ലാസര്‍, സെന്റ് ജോസഫ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്രറ്റ് വ്യാറ്റ്, വിന്നീസ് പ്രസിഡന്റ് ഗേയ് ഫ്രെയ്‌സര്‍, ക്ലിനിക്കല്‍ നഴ്‌സിംഗ് കണ്‍സള്‍ട്ടന്റ് റോസ് കോര്‍ക്കിനോ, സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍വിന്‍ യബനോസ്, വേള്‍ഡ് മദര്‍ വിഷന്‍ ചെയര്‍മാന്‍ ജോയ് കെ. മാത്യു, വേള്‍ഡ് മദര്‍ വിഷന്‍ ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ലാസര്‍ എന്നിവര്‍ സംസാരിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക