Image

ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയന്‍ ഡ്രീംസ് ഏപ്രില്‍ 29ന്

Published on 05 December, 2016
ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയന്‍ ഡ്രീംസ് ഏപ്രില്‍ 29ന്

 ബ്രിസ്‌ബേന്‍: വിസ്മയ കാഴ്ചകളുമായി ഓസ്‌ട്രേലിയന്‍ ഡ്രീംസ് 2017 ഏപ്രില്‍ 29ന് ബ്രിസ്‌ബേനില്‍ അരങ്ങേറും. എഡ്മണ്ട് റൈസ് പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് സെന്ററില്‍ വൈകുന്നേരം ആറു മുതലാണ് പരിപാടി. 

നടനും നര്‍ത്തകനുമായ വിനീത്, നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമി, ബോളിവുഡ് ഡാന്‍സര്‍ ഷംന കാസിം, സൗത്ത് ഇന്ത്യന്‍ നടി ശ്രുതി ലക്ഷ്മി, നടന്‍ രജത് മേനോന്‍, ഗായകരായ അഫ്‌സല്‍, വിവേകാന്ദന്‍, മെറിന്‍, നടനും കൊമേഡിയനുമായ സുരാജ് വെഞ്ഞാറമൂട്, ഹാസ്യതാരങ്ങളായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം, കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് സുശാന്ത്, ഫ്‌ളൂട്ട് ആര്‍ട്ടിസ്റ്റ് നിഖില്‍ റാം, ഡ്രം ആര്‍ട്ടിസ്റ്റ് തനൂജ്, തബല ആര്‍ട്ടിസ്റ്റ് ഹരി ക്രിഷ്ണ മൂര്‍ത്തി, പോള്‍സണ്‍, സൗണ്ട് എന്‍ജിനിയര്‍മാരായ വിജയ് ജോസഫ്, ഫ്രാന്‍സിസ് കൊല്ലനൂര്‍ എന്നിവര്‍ പങ്കെടുക്കുന്നു. ഓസ്‌ട്രേലിയന്‍ ഡ്രീംസിന്റെ സംവിധാനം വിനീതാണ് നിര്‍വഹിച്ചിരിക്കുന്നത്. 

ബ്രിസ്‌ബേന്‍ ആസ്ഥാനമായുള്ള മാജിക് മൂണ്‍ എന്റര്‍ടൈന്‍മെന്റ്‌സ്, മലയാളം ഇവന്റ്‌സ് ഓസ്‌ട്രേലിയ എന്നിവര്‍ സംയുക്തമായാണ് പരിപാടി നടത്തുന്നത്. നാബ് ഓസ്‌ട്രേലിയ ബാങ്ക്, ഫ്‌ളെക്‌സി ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഡെലി ആന്‍ഡ് സ്‌പൈസ്, എല്‍ദോ റാഡോ ഹോം ലോന്‍സ്, ഫിനാന്‍ഷ്യല്‍ പോയിന്റ്, ദി ഗാലി റസ്റ്ററന്റ്, ബേസ്ഡ് എയര്‍ ഡീല്‍സ്.കോം, പാരഡൈസ് ബില്‍ഡേഴ്‌സ്, ഡിലൈറ്‌സ് ഓഫ് പാരഡൈസ്, ടോംസ് മാത്സ് അക്കാഡമി തുടങ്ങിയവരാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക