Image

ക്രിസ്തീയ ഭക്തിഗാന ആല്‍ബം ‘പൈതല്‍’ പ്രകാശനം ചെയ്തു

Published on 06 December, 2016
ക്രിസ്തീയ ഭക്തിഗാന ആല്‍ബം ‘പൈതല്‍’ പ്രകാശനം ചെയ്തു

സൂറിച്ച്: ക്രിസ്തീയ ഭക്തിഗാന ശാഖയില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഗായകനും ഗാനരചയിതാവുമായ ജിനോ കുന്നുംപുറത്തിന്റെ നൂറ്റിരണ്ടാമത് ക്രിസ്തീയ ആല്‍ബം ‘പൈതല്‍’ 20 രാജ്യങ്ങളില്‍ പ്രകാശനം ചെയ്തു.

മാലാഖകുഞ്ഞുങ്ങളുടെ മാത്രം നാദത്തില്‍ ഒരു ആല്‍ബം എന്ന ജിനോ കു ന്നുംപുറത്തിന്റെ ഏറെ നാളത്തെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് 23 കൊച്ചുകുട്ടികള്‍ അതും വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള മലയാളികുട്ടികളെ ചേര്‍ത്തുകൊണ്ട് അവരുടെ മധുര ശബ്ദത്തില്‍ പൈതല്‍ എന്ന ആല്‍ബത്തിന്റെ സാക്ഷാത്കാരം. നാലു മുതല്‍ പതിനൊന്ന് വയസുവരെയുള്ള 183 കുട്ടികളില്‍ നിന്നാണ് 23 കുട്ടികളെ തെരഞ്ഞെടുത്തത്. 

ശ്രേയ ജയദീപ (കോഴിക്കോട്), അന്നക്കുട്ടി (ദുബായ്), നിയാ പതിയാല (കാഞ്ഞിരപ്പള്ളി), ജെന്നിഫര്‍ ആലിസ് (കൊച്ചി), അന്ന റോസ് ആന്റണി (ആലപ്പുഴ), അശ്വതി നായര്‍ (ദുബായ്), അവണി പി. ഹരീഷ് (തൊടുപുഴ), റ്റിയ റോസ് തോമസ് (കുവൈത്ത്), സഞ്ജനാ സാജന്‍ (പെരുമ്പാവൂര്‍), ഇസബെല്ലാ ലിസാ ജോര്‍ജ് (ബംഗളൂരു), ബെനിറ്റ് മേരി ബോബി (അമേരിക്ക), നിവ്യാ ഷാജു (തൊടുപുഴ), ആര്യനന്ദ ആര്‍. ബാബു (കോഴിക്കോട്), ജാനറ്റ് ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്), നേധ്യ ബിനു (മസ്‌കറ്റ്), ആന്‍ലിയ ആന്‍സ്മിത്ത് (കൊച്ചി), ഡിയോണ മാത്യു (കുമളി), ശ്രേയ അന്ന ജോസഫ് (കോട്ടയം), ശിഖാ വിജയന്‍ (കട്ടപ്പന), ടിന്‍സ ബിജു (കുവൈത്ത്), നിധി സജീഷ് (അയര്‍ലന്‍ഡ്),റോസ് ഡിന്റ്റോ (മസ്‌കറ്റ്), സിയോന്‍ ജിനോ (തൊടുപുഴ) എന്നീ കുഞ്ഞുഗായകരാണ് ഇതില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മനോജ് ഇലവുങ്കല്‍, ഫാ. മൈക്കിള്‍ പനച്ചിക്കല്‍, ലിജോഷ് വാഴപ്പിള്ളി, സണ്ണി പന്നിയാര്‍കുട്ടി എന്നിവരാണ് ആല്‍ബത്തിന്റെ ഗാനരചയിതാക്കള്‍. സംഗീതം നെല്‍സണ്‍ പീറ്ററും നിര്‍മാതാവ് ജിനോ കുന്നുംപുറത്തുമാണ്. 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക