Image

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം മലയാള സ്‌കൂള്‍ ക്രിസ്്മസ് ആഘോഷിച്ചു.

ജോര്‍ജ് ജോണ്‍ Published on 08 December, 2016
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം മലയാള സ്‌കൂള്‍ ക്രിസ്്മസ് ആഘോഷിച്ചു.
ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ മലയാളം സ്‌കൂള്‍ ഡിസംബര്‍ മൂന്നാം തീയതി വര്‍ണശബളമായി ക്രിസ്്മസ് ആഘോഷിച്ചു.

ക്രിസ്്മസ് ആഘോഷാവസരത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മലയാളഭാഷയിലും സംസ്‌കാരത്തിലുമുള്ള അവരുടെ താല്‍പര്യവു മികവും പ്രകടിപ്പിക്കുന്നതായിരുന്നു. ന|ത്തവും, സംഗീതവും, കവിതാ പാരായണവും, ഉപകരണസംഗീതവും അരങ്ങേറി. പരിപാടികളുടെ നിലവാരം കേരളത്തിലെ സ്‌കൂള്‍ കലോത്സവങ്ങളോട് കിടപിടിക്കുന്നതായിരുന്നു എന്ന വിലയിരുത്തലില്‍
അതിശയോക്തിയല്ല.



കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തിലെ പഠന നിലവാരം നിര്‍ണ്ണയിക്കാനായി നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് മലയാളം അദ്ധ്യാപിക പാരിതോഷികങ്ങള്‍ സമ്മാനിച്ചു.

കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരുപോലെ ആസ്വദിച്ച പലതരം കളികളും മറ്റു വിനോദ പരിപാടികളും ഒരുക്കി എല്ലാവരേയും ഈ ദിവസം അവിസ്മരണീയമാക്കി. ഒടുവില്‍ കൈ നിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് അപ്പൂപ്പന്റെ വരവോടെ ആഘോഷങ്ങള്‍ക്ക് വിരാമമായി.



മുപ്പതു വര്‍ഷത്തിലധികം പഴക്കമുള്ള മലയാളം സ്‌കൂളില്‍ ഫ്രാങ്ക്ഫര്‍ട്ടിലും പരിസരങ്ങളിലുമുള്ള മലയാളികളുടെ കുട്ടികള്‍ പഠിക്കുന്നു. പ്രവാസി ജര്‍മന്‍ മലയാളികള്‍ക്ക് സ്വന്തം നാടിനോടും ഭാഷകയോടുമുള്ള സ്‌നേഹവും ആദരവുമാണ് ഇത്തരമൊരു സ്‌കൂളിന്റെ നില നില്‍പ്പിന് ആധാരം. തങ്ങളുറട
അടുത്ത തലമുറ അമ്മ മലയാളത്തെ പഠിച്ച് വളരാന്‍ പ്രവാസി മലയാളി സമൂഹം കൊടുക്കുന്ന നിഷ്‌കര്‍ഷതയ്ക്ക്് ഉത്തമ ഉദാഹരണമാണ് ഇത്തരം സ്‌കൂളുകള്‍.

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം മലയാള സ്‌കൂള്‍ ക്രിസ്്മസ് ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക