Image

കാന്‍ബറയിലെ പുല്‍ക്കൂട് ശ്രദ്ധേയമാകുന്നു

Published on 08 December, 2016
കാന്‍ബറയിലെ പുല്‍ക്കൂട് ശ്രദ്ധേയമാകുന്നു

  
കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ അമരു ഹോളി സ്പിരിച്വല്‍ ദേവാലയത്തിലെ പുല്‍ക്കൂട് ശ്രദ്ധേയമാകുന്നു. 120 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ പള്ളിമുറ്റത്ത് നിര്‍മിച്ചിരിക്കുന്ന പുല്‍ക്കൂട് ഓസ്‌ട്രേലിയന്‍ ജനതക്ക് ഒരു വേറിട്ട കാഴ്ചയാണ്. 

ഇംഗ്ലീഷ് പള്ളികളില്‍ സാധാരണ നിര്‍മിക്കുന്ന ചെറിയ പുല്‍ക്കൂടുകളാണ് ഇതുവരെയായി കണ്ടുവരുന്നത്. എന്നാല്‍ പള്ളിക്ക് പുറത്ത് വിശാലമായി നിര്‍മിച്ചിരിക്കുന്ന ഈ പുല്‍ക്കൂട് കാണുന്നതിന് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി നിരവധി ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ബേദ്‌ലഹേം ഗ്രാമം, ഹേറോദേസിന്റെ കൊട്ടാരം, യഹൂദന്മാരുടെ സിനഗോഗ്, ഗ്രാമങ്ങള്‍ എന്നിവയും വെള്ളച്ചാട്ടം, കനാല്‍, കുന്നിന്‍പ്രദേശങ്ങള്‍, മഞ്ഞുമല തുടങ്ങിയവയും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 

ഗംഗാലിന്‍ അമരു ഹോളി സ്പിരിറ്റ് ദേവാലയത്തിലെ ഫാ. പ്രവീണിന്റെ നേതൃത്വത്തില്‍ ജോജോ കണ്ണമംഗലം, ലിക്‌സണ്‍ ആന്റപ്പന്‍, ബെന്നി കണ്ണംപുഴ, സിജീഷ്, വര്‍ഗീസ്, ജോയല്‍, സുബിന്‍, ബിജോഷ് എന്നിവരാണ് ഇതിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
റിപ്പോര്‍ട്ട്: ജോജോ മാത്യു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക