Image

ജര്‍മനിയില്‍ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ തീകൊളുത്തി

Published on 08 December, 2016
ജര്‍മനിയില്‍ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ തീകൊളുത്തി

ബര്‍ലിന്‍: ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ തീകൊളുത്തി. വടക്കന്‍ ജര്‍മനിയിലെ കീലില്‍ ആണ് സംഭവം. ആഫ്രിക്കന്‍ വംശജരായ ഇവര്‍ ഇരുപതു വര്‍ഷത്തോളമായി ജര്‍മനിയിലാണ് താമസം. ഇരുവരും കുറച്ചു കാലമായി പിരിഞ്ഞു ജീവിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ വഴക്കാണ് അക്രമത്തിനു പ്രകോപനമായതെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് അവരുടെ മേല്‍ ഇന്ധനം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. യുവതിയെ വഴിയാത്രക്കാരാണ് ശരീരമാകെ പൊള്ളിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതും ആശുപത്രിയിലാക്കിയതും. സംഭവത്തില്‍ നാല്പത്തൊന്നുകാരനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക