Image

ഹൈദരാബാദില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന്‌ 10 പേര്‍ മരിച്ചു

Published on 09 December, 2016
ഹൈദരാബാദില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന്‌ 10 പേര്‍ മരിച്ചു


ഹൈദരാബാദ്‌: നക്രാംഗുഡയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്ന്‌ 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരുക്കേറ്റു. ഒന്‍പതോളം പേരെ കാണാതായതായി അധികൃതര്‍ വ്യക്തമാക്കി. നാനാക്രമഗുഡയില്‍ നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടമാണ്‌ രാത്രി പത്തുമണിയോടെ തകര്‍ന്നു വീണത്‌.

കെട്ടിടത്തിന്റെ അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ്‌ അപകടം. മരിച്ചവരില്‍ അധികവും തൊഴിലാളികളാണ്‌. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തെ തുടര്‍ന്ന്‌ 60 പേരടങ്ങുന്ന ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്‌. കുട്ടികള്‍ അടക്കമുള്ളവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌.

പരുക്കേറ്റ 12 പേരെ ഇതിനോടകം ആശുപത്രിയിലേക്ക്‌ മാറ്റി. ഇവരുടെ നില ഗുരുതരമാണെന്ന്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

തകര്‍ന്നു വീണ കെട്ടിടം സത്യനാരായണന്‍ സിംഗ്‌ എന്നയാളുടെ പേരിലുള്ളതാണ്‌. നിര്‍മാണത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കാവല്‍ക്കാരുമാണ്‌ കെട്ടിടത്തില്‍ താമസിച്ചിരുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക