Image

കൂട്ടബലാത്സംഗം ചെറുത്ത നാലാം ക്ലാസുകാരിയെ തീകൊളുത്തി കിണറ്റിലെറിഞ്ഞു

Published on 09 December, 2016
കൂട്ടബലാത്സംഗം ചെറുത്ത നാലാം ക്ലാസുകാരിയെ തീകൊളുത്തി കിണറ്റിലെറിഞ്ഞു
 റാഞ്ചി: ബലാത്സംഗ ശ്രമം ചെറുത്തതിനെ തുടര്‍ന്ന്‌ നാലാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തീകൊളുത്തി കിണറ്റിലെറിഞ്ഞു. ജാര്‍ഖണ്ഡിലെ സരായികേല ജില്ലയിലാണ്‌ ഞെട്ടിക്കുന്ന സംഭവം. നാലുപേര്‍ ചേര്‍ന്നാണ്‌ പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. 

എല്ലാം പ്രതികളെയും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ്‌ പിടികൂടി. ചോക്ലേറ്റ്‌ വാഗ്‌ദാനം ചെയ്‌ത്‌ നാലുപേര്‍ പെണ്‍കുട്ടിയെ വീടിനടുത്തുള്ള കാട്ടിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു. ഇവിടെവെച്ച്‌ ഇവര്‍ ബലാത്സംഗത്തിന്‌ ശ്രമിച്ചതോടെ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ കൈയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. 

പിന്നീട്‌ ഒരു കിണറ്റിലേക്ക്‌ വലിച്ചെറിയുകയും ചെയ്‌തു. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ടെത്തിയ ചില ഗ്രാമീണരാണ്‌ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്‌. 60% പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്‌. രക്ഷിതാക്കളുടെ പരാതി പ്രകാരം പോലീസ്‌ നടത്തിയ തിരച്ചിലില്‍ നാലുപേരെയും പിടികൂടി ചോദ്യം ചെയ്‌തുവരികയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ജാര്‍ഖണ്ഡില്‍ സ്‌ത്രീകളും കുട്ടികളും വലിയതോതില്‍ ലൈംഗിക ആക്രമണത്തിന്‌ ഇരയാകുന്നുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക