Image

മലയാളത്തിലെ താര രാജാക്കന്മാര്‍ വീണ്ടും ഒന്നിക്കുന്നു

Published on 10 December, 2016
മലയാളത്തിലെ താര രാജാക്കന്മാര്‍ വീണ്ടും ഒന്നിക്കുന്നു
മലയാള സിനിമയിലെ താരരാജക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രമുഖ തിരക്കഥാകൃത്ത് ഉദയകൃഷ്ണ സംവിവിധനം ചെയ്യുന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും വിവരങ്ങളുണ്ട്. അവസാനമായി ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടത് ട്വന്റി ട്വന്റിയിലായിരുന്നു.

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാകും ഇതെന്നാണ് വിവരം. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കിയശേഷമായിരിക്കും ഉദയകൃഷ്ണ മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രത്തിന്റെ രചനയിലേക്ക് കടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക