Image

ഗോള്‍വായില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 31ന്

Published on 10 December, 2016
ഗോള്‍വായില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 31ന്

   ഗോള്‍വേ: ഇന്ത്യന്‍ കള്‍ചറല്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് – പുതുവത്സരാഘോഷം ഡിസംബര്‍ 31ന് (ശനി) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ന്യൂകാസിലിലെ പ്രസന്റേഷന്‍ െ്രെപമറി സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആഘോഷപരിപാടികള്‍. 

ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും ഗോള്‍വായിലെ കലാപ്രതിഭകള്‍ ഒരുക്കുന്ന വിവിധ കലാവിരുന്നുകളും ക്രിസ്മസ് കരോളും കണ്ണിനും കാതിനും കുളിര്‍മയേകും. തുടര്‍ന്ന് ഡബ്ലിന്‍ സോള്‍ ബീറ്റ്‌സ് ഒരുക്കുന്ന ഗാനമേളയും റോയല്‍ കേറ്ററിംഗ്‌സ് ഒരുക്കുന്ന വിഭവ സമൃദ്ധമായ വിരുന്നും ഉണ്ടാകും. 

വിവരങ്ങള്‍ക്ക്: 0894871183.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക