Image

നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ വിവാഹനിശ്ചയം നടന്നു

Published on 11 December, 2016
നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ വിവാഹനിശ്ചയം നടന്നു

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ വിവാഹ നിശ്ചയം വെള്ളിയാഴ്ച നടന്നു. ഹൈദരാബാദിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ ജിവികെ റെഡ്ഡി കുടുംബത്തിലെ അംഗമാണ് വധു ശ്രീയ. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ അഖിലിന്റെ സഹോദരന്‍ നാഗചൈതന്യയും പ്രതിശ്രുതവധു സമാന്തയും ചടങ്ങില്‍ പങ്കെടുത്തു.

മലയാളത്തിലും മറ്റു തെന്നിദ്ധ്യന്‍ ഭാഷകളിലും താരങ്ങളായി അരങ്ങുവാണ അമലനാഗാര്‍ജുന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അഖില്‍.


ഫിലിം ഫെയര്‍ അവാര്‍ഡ്‌സിന്റെ ഒഫീഷ്യല്‍ കോസ്റ്റ്യും ഡിസൈനര്‍ കൂടിയാണ് ജിവികെ റെഡ്ഡി. ഇറ്റലിയില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക