Image

പ്രേക്ഷക ശ്രദ്ധ നേടി വിധു വിന്‍സെന്റിന്റെ 'മാന്‍ഹോള്‍' (അനിൽ പെണ്ണുക്കര)

Published on 11 December, 2016
പ്രേക്ഷക ശ്രദ്ധ നേടി വിധു വിന്‍സെന്റിന്റെ 'മാന്‍ഹോള്‍' (അനിൽ പെണ്ണുക്കര)
ഒരു മാധ്യമപ്രവർത്തക കൂടി മലയാളസിനിമയിലേക്ക്.വിധു വിൻസന്റ് .ഇരുപത്തി ഒന്നാമത് അന്താരാഷ്ട ചലച്ചിത്രമേളയുടെ മൂന്നാം ദിനം താരമായ സവിധായികയും വിധു തന്നെ.ശുചീകരണ തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ കഥ പറയുന്ന മലയാള ചലചിത്രമാണ് മാൻഹോൾ.അതിലുപരി കീഴാളജീവിതങ്ങളുടെ കഥപറഞ്ഞ വിധു വിന്‍സെന്റിന്റെ 'മാന്‍ഹോള്‍' പ്രേക്ഷകര്‍ ഏറ്റെടുത്തു.

ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ മലയാളത്തിനെ പ്രതിനിധീകരിച്ച പ്രദര്‍ശിപ്പിച്ച മാന്‍ഹോള്‍ മൂന്നാംദിനം ഏറ്റവുമധികം ചര്‍ച്ചചെയ്ത ചര്‍ച്ചചെയ്ത ചിത്രം കൂടിയായി. മാന്‍ഹോള്‍  വൃത്തിയാക്കുന്ന മനുഷ്യരുടെ അരക്ഷിതാവസ്ഥയും അവരെബ്യുറോക്രസി  മാറ്റി നീര്‍ത്തുന്നുവെന്നതുമാണ് സിനിമ ചർച്ച ചെയ്തത് . നിയമംകൊണ്ട് രാജ്യത്ത് വിപ്ലവം സാധ്യമാകില്ലെന്നും തൊഴിലാളികള്‍ സംഘടിച്ചാലേ മാറ്റം സാധ്യമാകൂവെന്നും പറഞ്ഞുവെയ്ക്കുന്ന
സിനിമ ഇത്തരം വിഷയങ്ങളെയും കാലത്തെയും രാഷ്ട്രീയമായിത്തന്നെ ചർച്ച ചെയ്യണമെന്ന് ഓർമ്മിപ്പിക്കുന്നു.

ഒരുപാട് ചര്‍ച്ച ചെയ്യുന്ന വിഷയത്തിനുള്ളിലേക്ക് ഒരു ജീവിതം കൊണ്ടുവരാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. ഒരു നിമിഷം പോലും അലസമായി കാണാന്‍ സമ്മതിക്കാതെ ഒപ്പം കൊണ്ടു പോകുന്ന മാന്‍ഹോള്‍ പുതിയ തലത്തില്‍ നിന്നെടുത്ത ചിത്രമാണ്. ഇത്തരം ഗൗരവുമുള്ള വിഷയങ്ങളും സിനിമക്ക് പശ്ചാത്തലമാക്കാന്‍ പറ്റുമെന്ന് മാന്‍ഹോളിലൂടെ വിധു വിന്‍സെന്റ് തെളിയിച്ചു.ഐ.എഫ്.എഫ്.കെയുടെ മത്സരവിഭാഗത്തില്‍ ഒരു മലയാളി സംവിധായികയുടെ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നുവെന്ന പ്രത്യേകത കൂടിയുള്ള മാന്‍ഹോള്‍ ജാതിവ്യവസ്ഥതയുടെ ജീര്‍ണതയാണ് ചര്‍ച്ച ചെയ്യുന്നത്.

വിധുവിന്റെ  'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്ററിയുടെ സ്വതന്ത്രാവിഷ്കാരമാണ് മാൻഹോൾ.ആലപ്പുഴ നഗരസഭയിലെ മാൻഹോൾ കരാർ തൊഴിലാളിയായ അയ്യസ്വാമി ജോലിക്കിടെ മരിക്കുകയും തുടർന്ന് മകൾ ശാലിനിയും കുടുംബവും അനുഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.മാധ്യമ പ്രവർത്തകനായ ഗൗരിദാസൻ നായർ ഒരു കമ്മീഷണറുടെ വേഷത്തിൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.റിൻസി, മുൻഷി ബൈജു, ശൈലജ, സുനി, സജി, മിനി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രേക്ഷക ശ്രദ്ധ നേടി വിധു വിന്‍സെന്റിന്റെ 'മാന്‍ഹോള്‍' (അനിൽ പെണ്ണുക്കര)
പ്രേക്ഷക ശ്രദ്ധ നേടി വിധു വിന്‍സെന്റിന്റെ 'മാന്‍ഹോള്‍' (അനിൽ പെണ്ണുക്കര)
പ്രേക്ഷക ശ്രദ്ധ നേടി വിധു വിന്‍സെന്റിന്റെ 'മാന്‍ഹോള്‍' (അനിൽ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക