Image

മുളന്തണ്ടിലെ മാന്ത്രികസംഗീതം ശ്രദ്ധേയം

ആഷ എസ് പണിക്കര്‍ Published on 12 December, 2016
മുളന്തണ്ടിലെ മാന്ത്രികസംഗീതം ശ്രദ്ധേയം

ചലച്ചിത്രോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ ടാഗോര്‍ തിയേറ്ററിലുയര്‍ന്ന മുളയുടെ മാന്ത്രികസംഗീതം അവിസ്‌മരണീയമായ അനുഭവമായി. മുളകൊണ്ട്‌ തീര്‍ത്ത വിവിധ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ `വയലി' സംഘം അവതരിപ്പിച്ച സംഗീതോത്സവമാണ്‌ മേളയ്‌ക്ക്‌ എത്തിയവര്‍ക്ക്‌ സംഗീത വിസ്‌മയമൊരുക്കിയത്‌. വജ്രകേരളം നാടന്‍ കലാമേളയുടെ ഭാഗമായായിരുന്നു വയലി സംഘത്തിന്റെ പ്രകടനം. 

മുളഞ്ചെണ്ട, മുളത്തുടി, ഓണവില്ല്‌ എന്നീ ഉപകരണങ്ങളാണ്‌ പ്രധാനമായും ഉപയോഗിച്ചത്‌. സംഗീതോപകരണങ്ങളില്‍ പലതും സംഘാംഗങ്ങള്‍ സ്വയം ഉണ്ടാക്കിയതാണ്‌. സംഗീതത്തോടുള്ള താത്‌പര്യം മാത്രം കൈമുതലാക്കിയ എട്ടംഗ സംഘം വിവിധ രാഗങ്ങള്‍ കോര്‍ത്തിണക്കിയാണ്‌ കാണികളെ കൈയ്യിലെടുത്തത്‌. ഡയറക്‌ടര്‍ വിനോദ്‌ , സുജില്‍, പ്രദീപ്‌ ആറങ്ങോട്ടുകര എന്നിവര്‍ ചേര്‍ന്നാണ്‌ പരിപാടി നയിച്ചത്‌. 
 
തുടര്‍ന്ന്‌ കുട്ടപ്പനും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങിലെത്തി. മരം, തുടി, കരു, ചെണ്ട, തകില്‍ തുടങ്ങി നാടന്‍ ഉപകരണങ്ങള്‍ ശീലുകള്‍ക്ക്‌ മാറ്റേകി. കരിങ്കാളിത്തെയ്യം, പരുന്ത്‌, എന്നീ വേഷങ്ങള്‍ കാണികള്‍ക്ക്‌ ദൃശ്യവിരുന്നൊരുക്കി.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക