Image

അടൂരിന്‌ ആദരം : ദിലീപും കാവ്യയും പങ്കെടുക്കും

Published on 12 December, 2016
അടൂരിന്‌ ആദരം : ദിലീപും കാവ്യയും പങ്കെടുക്കും

ചലച്ചിത്ര ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്‌ണന്‌ ആദരിക്കുന്ന ചടങ്ങില്‍ ദിലീപും കാവ്യ മാധവനും പങ്കെടുക്കും. വൈകുന്നേരം 6.30 ന്‌ ശ്രീ തിയേറ്ററിലാണ്‌ പരിപാടി. തുടര്‍ന്ന്‌ `പിന്നെയും` പ്രദര്‍ശിപ്പിക്കും. ദിലീപും കാവ്യയുമായിരുന്നു സിനിമയിലെ നായികാ നായകന്മാര്‍.

അടൂരിന്റെ 50 വര്‍ഷത്തെ ചലച്ചിത്ര ജീവിത്തെയും സംഭാവനകളേയും വിലയിരുത്തുന്ന പ്രത്യേക പരിപാടി രാവിലെ 11.30 ന്‌ അപ്പോളോ ഡിമോറയില്‍ നടക്കും. ചലച്ചിത്ര നിരൂപകനായ എം.കെ. രാഘവേന്ദ്ര, യുമ - ദാ-കന്‍ഹ, സെമ്പല്‍ ചാറ്റര്‍ജി, അഭിനേതാക്കളായ മെഹല്ലി മോദി, മീന ടി. പിള്ള, ഡോ. ഗോപിനാഥ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. പര്‍ദജിത്‌ ബയുവയുടെ `ഫേസ്‌ ടു ഫേസ്‌, ദ സിനിമ ഓഫ്‌ അടൂര്‍ ഗോപാലകൃഷ്‌ണന്‍` എന്ന പുസ്‌തകം പ്രകാശനം ചെയ്യും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക