Image

താന്‍ വേദനിപ്പിച്ചെങ്കിലും ജയലളിത എല്ലാം മറന്നെന്ന് രജനീകാന്ത്

Published on 12 December, 2016
താന്‍ വേദനിപ്പിച്ചെങ്കിലും ജയലളിത എല്ലാം മറന്നെന്ന് രജനീകാന്ത്

രജനീകാന്തും അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയും ആദ്യ കാലങ്ങളില്‍ അത്ര സൗഹൃദത്തിലായിരുന്നില്ല എന്നത് ആര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ നടികര്‍ സംഘം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ജയലളിത അനുസ്മരണത്തില്‍ രജനീകാന്ത് പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു. തന്റെ കടുത്ത വിമര്‍ശനങ്ങള്‍ ജയയെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് തന്റെ മകള്‍ സൗന്ദര്യയുടെ വിവാഹത്തിന് ക്ഷണിച്ചപ്പോള്‍ തന്റെ വീട്ടിലേക്ക് പിണക്കമെല്ലാം മാറ്റിവെച്ച് എത്താന്‍ ജയലളിത തയാറായി. തന്റെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെ വിവാഹം മാറ്റിവെച്ചാണ് ജയ എത്തിയതെന്നും രജനി ഓര്‍ത്തു. പുരുഷാധിപത്യ സമൂഹത്തില്‍ ഒട്ടേറെ കഷ്ടതകള്‍ അനുഭവിച്ചാണ് ജയലളിത സ്വന്തമായ സ്ഥാനം നേടിയെടുത്തതെന്നും രജനി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക