Image

ഒസിഐ കാര്‍ഡ്: പ്രവാസി മലയാളി ഫെഡറേഷന്‍ ഇന്ത്യന്‍ കോണ്‍സലുമായി ചര്‍ച്ച നടത്തി

Published on 13 December, 2016
ഒസിഐ കാര്‍ഡ്: പ്രവാസി മലയാളി ഫെഡറേഷന്‍ ഇന്ത്യന്‍ കോണ്‍സലുമായി ചര്‍ച്ച നടത്തി

വിയന്ന: ഒസിഐ കാര്‍ഡുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഇന്ത്യന്‍ കോണ്‍സല്‍ മായങ്ക് ശര്‍മയുമായി ചര്‍ച്ച നടത്തി. 

ഒസിഐ കാര്‍ഡുമായി ബന്ധപ്പെട്ട സാധാരണക്കാരുടെ ആവശ്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കുകയും വിഷയത്തില്‍ അനുകൂലമായ നിലപാട് എംബസി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പുതിയ പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ ഒസിഐ കാര്‍ഡ് അറ്റാച്ച് ചെയ്തിട്ടുള്ള പേജ് കാന്‍സല്‍ ചെയ്യരുത്. പുതിയതായി എടുക്കുന്ന ഒസിഐ കാര്‍ഡില്‍ മേലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. കാരണം പുതിയ ഒസിഐ കാര്‍ഡ് പാസ്‌പോര്‍ട്ടില്‍ അറ്റാച്ച് ചെയ്യുന്നില്ല. പാസ്‌പോര്‍ട്ടിനൊപ്പം ഒസിഐ കാര്‍ഡും കരുതിയാല്‍ മതി. നോട്ട് അസാധുവാക്കിയ നടപടിയില്‍ പ്രവാസികള്‍ക്കുള്ള ആശങ്ക അറിയിച്ച് പിഎംഎഫ് പ്രതിനിധികള്‍ നിവേദനം സമര്‍പ്പിച്ചു. പിഎംഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ എല്ലാവിധ സഹായങ്ങളും കോണ്‍സല്‍ വാഗ്ദാനം ചെയ്തു. 

പിഎംഎഫ് നേതാക്കളായ ജോര്‍ജ് പടിക്കക്കുടി, സിറില്‍ മിനിയാനിപ്പുറത്ത്, ജോസ് മാത്യു പനച്ചിക്കന്‍, ജോളി തുരുത്തുമ്മേല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക