Image

15 ഇന്ത്യന്‍ ചിത്രങ്ങള്‍ ഇന്ന്‌

ആഷ എസ് പണിക്കര്‍ Published on 13 December, 2016
15 ഇന്ത്യന്‍ ചിത്രങ്ങള്‍ ഇന്ന്‌

വിവിധ വിഭാഗങ്ങളിലായി 15 ഇന്ത്യന്‍ ചിത്രങ്ങള്‍ ഇന്ന്‌ പ്രദര്‍ശിപ്പിക്കും. വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, ഡോ ബിജുവിന്റെ കാടു പൂക്കുന്ന നേരം, സാന്ത്വന ബര്‍ദലോയുടെ മാജ്‌ രാതി കേതകി, എന്നീ മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന്‌ നടത്തും. 

ഹോമേജ്‌ വിഭാഗത്തില്‍ കല്‍പ്പനയുടെ തനിച്ചല്ല ഞാന്‍, ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗത്തില്‍ സുധാന്‍ഷു സരിയയുടെ എല്‍.ഒ.ഇ.വി�ലോകസിനിമാ വിഭാഗത്തില്‍ ചൗത്തി കൂട്ട്‌� എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 

ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ വെസ്റ്റേണ്‍ ഗട്ട്‌സ്‌, ഭാപ്പാ കി ഭയകഥാ, ഒനാത, റെവലേഷന്‍സ്‌, ലേഡി ഓഫ്‌ ദ ലേക്ക്‌ എന്നീ ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ െേഗാഡ്‌സെ, കമ്മട്ടിപ്പാടം, മോഹവലയം എന്നീ ചിത്രങ്ങളോടൊപ്പം കെ.എസ്‌. സേതുമാധവന്റെ അച്ഛനും ബാപ്പയും പ്രദര്‍ശിപ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക