Image

ഇരുമുടിക്കെട്ടുമായി സ്വാമിമാര്‍ ബര്‍മിംഗ്ഹാം ബാലാജി അയ്യപ്പക്ഷേത്രത്തില്‍

Published on 13 December, 2016
ഇരുമുടിക്കെട്ടുമായി സ്വാമിമാര്‍ ബര്‍മിംഗ്ഹാം ബാലാജി അയ്യപ്പക്ഷേത്രത്തില്‍

 ബര്‍മിംഗ്ഹാം: മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയിലെ അംഗങ്ങള്‍ ഹൈന്ദവ ആചാരങ്ങളും പാരമ്പര്യങ്ങളും പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ അയ്യപ്പ തീര്‍ഥാടനം നടത്തി.

ഡിസംബര്‍ 10ന് കേരളീയ പാരമ്പര്യത്തോടും ആചാരങ്ങളോടും കൂടി കുട്ടികളും മുതിര്‍ന്നവരും മുദ്രയും ചാര്‍ത്തി, വ്രതവും അനുഷ്ടിച്ചു ഇരുമുടി കെട്ടും നിറച്ചു മാഞ്ചസ്റ്റര്‍ രാധകൃഷ്ണ മന്ദിറില്‍ നിന്നും പുറപ്പെട്ട് ബര്‍മിംഗ്ഹാംഹാം അയ്യപ്പ ക്ഷേത്ര സന്നിധിയിലെത്തി അയ്യപ്പ പൂജയും അഭിഷേകവും ഭജനയും നടത്തി.

അയ്യപ്പസ്വാമിമാര്‍ക്ക് അകമ്പടിസേവകരായി അവരുടെ കുടുംബാംഗങ്ങളും ബര്‍മിംഗ്ഹാം ഹിന്ദു സമാജം അംഗങ്ങളും ചേര്‍ന്നപ്പോള്‍ ഈശ്വര ചൈതന്യം നിറഞ്ഞു നിന്നിരുന്ന അയ്യപ്പന്‍ കോവില്‍ ശരണം വിളികളാല്‍ മുഴങ്ങി നിന്നു. അയ്യപ്പ സന്നിധിയില്‍ നിറദീപങ്ങളുടെയും ശരണംവിളികളുടെയും സാന്നിധ്യത്തില്‍ തൊഴുകൈയ്യുമായി നിന്നിരുന്ന ഓരോ മനസും ഭക്തി ചൈതന്യത്താല്‍ നിറഞ്ഞു തുളുമ്പി. 

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക