Image

കൈരളി ഫുജൈറ കേരളോത്സവം 2016

Published on 13 December, 2016
കൈരളി ഫുജൈറ കേരളോത്സവം 2016

  ഫുജെറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ‘കേരളോത്സവം 2016’ എന്ന പേരില്‍ ഡിസംബര്‍ ഒമ്പതിന് ആഘോഷിച്ചു. ഫുജെറ കോര്‍ണീഷില്‍ നടന്ന പരിപാടി 

എ.എന്‍. ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൈരളി പോലെയുള്ള പ്രവാസി സംഘടനകള്‍ നാടിന്റെ തനിമയും മതേതരത്വവും ഉയര്‍ത്തിപിടിക്കുവാന്‍ സാംസ്‌കാരിക പരിപാടികള്‍ ജാതിമത വ്യത്യാസം ഇല്ലാതെ സംഘടിപ്പിക്കുമ്പോള്‍ നാം പിറന്ന നാട്ടില്‍ മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റേയും പേരില്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കാത്ത സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കം ഉള്ളവരെ കൊന്നൊടുക്കുവാന്‍ ശ്രമിക്കുന്നതും ആശങ്കാ ജനകമാണെന്ന് അദ്ദേഹം പറഞ്ഞു. 

മാലിന്യ വിമുക്തമായ കേരളത്തിനായി ഹരിത കേരളം പദ്ധതി നടപ്പാക്കുമ്പോള്‍ ജനതയില്‍ ഒരു പുതിയ മാലിന്യ വിമുക്ത സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ നാം ശ്രമിക്കുകയാണ്. നാടിന്റെ വികസനവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നതിനു മുഴുവന്‍ പ്രവാസികളുടേയും സഹായം ആവശ്യപ്പെട്ട അദ്ദേഹം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്നും ഷംസീര്‍ പറഞ്ഞു.

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ലേബര്‍ വൈസ് കോണ്‍സല്‍ എന്‍.കെ. നിര്‍വാന്‍ കൈരളി ഫുജൈറ തൊഴില്‍ ഇവിടുത്തെ പ്രശ്‌നങ്ങളിലും സാംസ്‌കാരിക മേഖലയിലും നടത്തുന്ന ഇടപടലുകളെ ശ്ലാഘിച്ചു.

കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡന്റ് ഉമ്മര്‍ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൈരളിയുടെ മുതിര്‍ന്ന അംഗം രവിയെ ചടങ്ങില്‍ ആദരിച്ചു. യോഗത്തില്‍ നോര്‍ക്കയുടെ പ്ലാനിംഗ് ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്‍ കൈരളി സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍, സെന്‍ട്രല്‍ സെക്രട്ടറി സി.കെ. ലാല്‍, യൂണിറ്റ് സെക്രട്ടറി അനീഷ് ആയാടത്തില്‍, സ്വാഗത സംഘം കണ്‍വീനര്‍ പി.വി. സുജിത് എന്നിവര്‍ പ്രസംഗിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക