Image

ഫൊക്കാന നേതാക്കള്‍ മുഖ്യമന്ത്രി പിണറായിയെ സന്ദര്‍ശിച്ചു

അനിൽ പെണ്ണുക്കര Published on 14 December, 2016
ഫൊക്കാന നേതാക്കള്‍ മുഖ്യമന്ത്രി പിണറായിയെ സന്ദര്‍ശിച്ചു
സത്യത്തിൽ മുൻ വിധികളോട്  കൂടിതന്നെയാണ് പിണറായി  വിജയനെ  കാണാൻ പോയത് ഇന്നലെ മൂന്നര മണി സമയം . കൂടിവന്നാൽ ഒരു പത്തുമിനിറ്റ് സംസാരിക്കാം. അതിനിടയിൽ അദ്ദേഹം ഒന്ന് മൂളിയാൽ അത്രയും നന്ന്. അത്രയേ പ്രതീക്ഷിച്ചുള്ളു. മാധ്യമപ്രവർത്തകനും മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തുമായ ശ്രീ; റജി ലൂക്കോസ് എല്ലാവരെയും മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി. ഫൊക്കാനയെ കുറിച്ചും നാളിതുവരെയുള്ള ഫൊക്കാനയുടെ പ്രവർത്തങ്ങളെ കുറിച്ചും അദ്ദേഹം ഒരു ലഘു വിവരണം നടത്തി .

ഫൊക്കാനാ പ്രസിഡന്റ്തമ്പി ചാക്കോ, മിസ്സിസ് തമ്പി ചാക്കോ, ട്രഷറര്‍ ഷാജി വര്‍ഗീസ്, പത്തനംതിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, റെജി ലൂക്കോസ്, മാത്യു കൊക്കുറ, ഇമലയാളി ലേഖകന്‍ അനില്‍ പെണ്ണുക്കര തുടങ്ങിയവര്‍ ആണ് മുഖ്യമന്ത്രിയെ കണ്ടത്. 

ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ  നൽകിയ നിവേദനം നന്നായി വായിക്കുകയാണ് ആദ്യം മുഖ്യമന്ത്രി ചെയ്തത് . നിവേദനത്തിൽ ആദ്യം ഉന്നയിച്ച വിഷയം പ്രവാസികളുടെ നാട്ടിലുള്ള വസ്തുവകകൾക്കു സംഭവിക്കുന്ന പ്രശ്നങ്ങൾ ആയിരുന്നു. പ്രവാസികളുടെ കേരളത്തിലുള്ള  ഭൂമി, കെട്ടിടം, മറ്റ് വസ്തുവകകള്‍ പലവിധത്തില്‍ അന്യാധീനമായി തീരുന്നു. പല തട്ടിപ്പ്, വെട്ടിപ്പ് രീതികളില്‍ അവരുടെ പ്രോപ്പര്‍ട്ടിയും വരുമാനവും നഷ്ടമാവുന്നു. പ്രവാസികളുടെ പ്രോപ്പര്‍ട്ടി ക്രയ വിക്രയങ്ങള്‍ പ്രയാസമായി തീരുന്നു. വീട്ടുകാര്‍, നാട്ടുകാര്‍, അയല്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, വക്കീലുമാര്‍ വരെ തങ്ങളെ  ചൂഷണം ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്   പ്രവാസികളുടേയായ വസ്തുവകകളും സ്വത്തുക്കളും സംരക്ഷിക്കുക, ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു പ്രത്യേക പ്രവാസി ട്രിബ്യൂണലിന് കേരളത്തിൽ രൂപം നൽകുക , ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ സമയപരിധി നിശ്ചയിക്കുക എന്നിവയായിരുന്നു സർക്കാരിന് മുൻപിൽ അവതരിപ്പിച്ച ആവശ്യം . നിവേദനം വിശദമായി വായിച്ച ശേഷം അദ്ദേഹം പറഞ്ഞു

"ഫൊക്കാനാ കേരളത്തിൽ ഒരു  പ്രവാസി ട്രിബ്യൂണലിന് നിർദേശം നൽകിയത് നല്ലകാര്യം ആണ് സർക്കാരിന് ആലോചിക്കാവുന്നതും , ഉടൻ തന്നെ ചെയ്യേണ്ടതുമായ ഒരു പ്രധാന വിഷയം. അത് ഉടൻ തന്നെ പരിഹരിക്കാം ."

കൂടാതെ ചില ആവശ്യങ്ങൾ  കൂടി അദ്ദേഹം മുന്നോട്ടു വച്ചു. "അമേരിക്കൻ മലയാളികൾക്ക് കേരളത്തിന്റെ ആരോഗ്യ പ്രക്രിയകളിൽ , ശുചിത്വ രംഗത്തു , വീടില്ലാത്തവർക്ക് സർക്കാരുമായി സഹകരിച്ചു വീട് നിർമ്മിച്ച് നൽകുന്ന പദ്ധതികൾ എന്നിങ്ങനെ നമമുടെ നാടിനു ഗുണം ഉണ്ടാകുന്ന എല്ലാ പരിപാടികളിലും നിങ്ങളുടെ സഹകകരണം ഉണ്ടാകണം .ഫൊക്കാനായാണ് അത് ജനങൾക്ക് വേണ്ടി ഏറ്റെടുത്ത് നടത്തിയത് എന്ന് നിങ്ങൾക്ക്   തന്നെ പ്രസ്തുത സ്ഥലത്തു സൂചിപ്പിക്കാം. എങ്കിൽ മാത്രമേ നാളെയും പ്രവാസികൾക്ക് ഇത്തരം പദ്ധതികളുമായി മുന്നോട്ടുവരു. ഫൊക്കാനായുടെയും സഹായിക്കാൻ  മനസുള്ള അമേരിക്കൻ മലയാളികളുടെയും  സഹായം സർക്കാരിന് വേണം . നിങ്ങളുടെ സഹായം എത്രത്തോളം ചെറുതായിക്കോട്ടെ അതിനു സർക്കാർ വലിയ പരിഗണ നൽകും. അംഗീകാരവും."

മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികളുടെ പ്രോപ്പർട്ടി കേസുമായി ബന്ധപ്പെട്ടു ട്രിബുണൽ രൂപീകരിക്കും എന്ന് ഉറപ്പു നൽകിയത് ഫോക്കനാ നേതാക്കൾക്ക് മുൻപിലാണ് . അത് സാധിച്ചെടുക്കുവാൻ മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും നിരന്തരമായ സമ്പർക്കം നടത്തണം  . സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്തു അതിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടെന്നു തോന്നുന്നില്ല.

ഇത് ഒരു ശുഭോദർക്കമായ നിമിഷമാണ് . അത് വിജയിക്കാൻ കാരണം ഇവിടെ ലോക്കൽ രാഷ്ട്രീയക്കാരുടെ കൈകടത്തൽ ഉണ്ടായില്ല എന്നതാണ്. ഒരു പക്ഷെ അത്
തന്നെയാകാം പിണറായി വിജയൻ ശ്രദ്ധിച്ചതും. ആൾക്കൂട്ടമല്ല വേണ്ടത്
കളങ്കമില്ലാത്ത മനസാണ് ഓരോ നേതാക്കൾക്കും വേണ്ടത് . അത് മുഖ്യമന്ത്രി
ആയാലും പ്രവാസി നേതാക്കൾ ആയാലും . കേരളാ പ്രവാസി ട്രിബുണൽ സാധ്യമായാൽ അതിന്റെ ക്രെഡിറ് ഫൊക്കാനയ്ക്കു തന്നെ 

ഫൊക്കാനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ ..
ഫൊക്കാന നേതാക്കള്‍ മുഖ്യമന്ത്രി പിണറായിയെ സന്ദര്‍ശിച്ചു ഫൊക്കാന നേതാക്കള്‍ മുഖ്യമന്ത്രി പിണറായിയെ സന്ദര്‍ശിച്ചു ഫൊക്കാന നേതാക്കള്‍ മുഖ്യമന്ത്രി പിണറായിയെ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക