Image

പൃഥ്വിരാജ്‌ സുകുമാരന്‍ നായകനാവുന്ന 'എസ്ര'യുടെ ഒഫീഷ്യല്‍ ട്രൈലെര്‍ യൂട്യൂബ്‌ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്‌

Lohit Chandran Published on 15 December, 2016
പൃഥ്വിരാജ്‌ സുകുമാരന്‍ നായകനാവുന്ന 'എസ്ര'യുടെ ഒഫീഷ്യല്‍ ട്രൈലെര്‍ യൂട്യൂബ്‌ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്‌
കൊച്ചി: പൃഥ്വിരാജ്‌ സുകുമാരന്‍ നായകനാവുന്ന 'എസ്ര'യുടെ ഒഫീഷ്യല്‍ ട്രൈലെര്‍ യൂട്യൂബ്‌ ഇന്ത്യയുടെ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്‌ തന്നെ ഇടം നേടിയിരിക്കുന്നു. ഭയാനകത കൊണ്ട്‌ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിച്ചതില്‍ വീഡിയോക്ക്‌ നല്ല അഭിപ്രായങ്ങളാണ്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്‌. 

 Muzik247 (മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലില്‍ ഇന്നലെ റിലീസ്‌ ചെയ്‌ത ട്രൈലെറിന്‌ ഇപ്പോള്‍ 4 ലക്ഷത്തിലധികം വ്യൂസുണ്ട്‌.


ജയ്‌ കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യില്‍ പൃഥ്വിരാജ്‌ സുകുമാരന്‍, പ്രിയ ആനന്ദ്‌, ടോവിനോ തോമസ്‌, സുജിത്‌ ശങ്കര്‍, വിജയരാഘവന്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്‌.

 ഈ ഹൊറര്‍ ത്രില്ലെറിന്റെ ഛായാഗ്രഹണം സുജിത്‌ വാസുദേവും ചിത്രസംയോജനം വിവേക്‌ ഹര്‍ഷനുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. സംഗീതം നല്‍കിയിരിക്കുന്നത്‌ രാഹുല്‍ രാജ്‌. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമിന്റെയാണ്‌

. Muzik247 (മ്യൂസിക്‌247)നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. E4 Entertainment (ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌)ന്റെയും AVA Productions(എവിഎ പ്രൊഡക്ഷന്‍സ്‌)ന്റെയും ബാനറില്‍ മുകേഷ്‌ മേത്ത, സി വി സാരഥി, എ വി അനൂപ്‌ എന്നിവരാണ്‌ 'എസ്ര' നിര്‍മ്മിച്ചിരിക്കുന്നത്‌

ട്രൈലെര്‍ കാണുവാന്‍: https://www.youtube.com/watch?v=4ecn22XHqHc


Muzik247 (മ്യൂസിക്‌247)നെ കുറിച്ച്‌:
കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ ങൗ്വശസ247 (മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247 (മ്യൂസിക്‌247)നാണ്‌.

 ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.



Lohit Chandran

Mobile number: +91-8111952266 
പൃഥ്വിരാജ്‌ സുകുമാരന്‍ നായകനാവുന്ന 'എസ്ര'യുടെ ഒഫീഷ്യല്‍ ട്രൈലെര്‍ യൂട്യൂബ്‌ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക