Image

ക്രിസ്മസ് പ്രഭയില്‍ ട്രമ്പ് ടവര്‍; ഇന്ത്യാ ബന്ധം മെച്ചപ്പെടുത്തുമെന്നു ഷല്ലി കുമാര്‍

Published on 16 December, 2016
ക്രിസ്മസ് പ്രഭയില്‍ ട്രമ്പ് ടവര്‍; ഇന്ത്യാ ബന്ധം മെച്ചപ്പെടുത്തുമെന്നു ഷല്ലി കുമാര്‍
ഫിഫ്ത്ത് അവന്യുവില്‍ ഇന്ത്യന്‍ കോന്‍സുലേറ്റില്‍ നിന്ന് ഏതാനും ബ്ലൊക്ക് അകലെയാണു ട്രമ്പ് ടവര്‍. അതിനു മുന്നിലൂടെ നടക്കാന്‍ പോലീസ് ബാരിക്കേഡ് കടന്നു പോകണമെങ്കിലും പ്രശ്‌നമൊന്നുമില്ല. ബാഗ് പോലീസ് പരിശോധിക്കും.
ട്രമ്പ് ടവറില്‍ ചെന്നാലും ബാഗ് മെറ്റല്‍ ഡിറ്റക്ടര്‍ വഴി പരിശോധിക്കും. അകത്തു കയറി കണ്ടു നില്‍ക്കാന്‍ സൗകര്യമുണ്ട്.
കയറുന്നിടത്തു തന്നെയാണ് ലിഫ്ടുകള്‍. ഇടക്ക് ട്രമ്പും മറ്റുള്ളവരും താഴേക്കു വന്നെന്നിരിക്കും. എന്തായാലും വി.ഐ.പികളെ നോക്കി മാധ്യമങ്ങല്‍ ലിഫ്ടുകള്‍ക്ക് മുന്നിലായി തമ്പടിച്ചിരിക്കുന്നു. കെട്ടിടമാകെ ക്രിസ്മസ് അലങ്കാരപ്രഭയില്‍ നിറഞ്ഞിരിക്കുന്നു.

ന്യു യോര്‍ക്ക്: നിയുക്ത പ്രസിഡന്റ് ഡൊണ്‍ള്‍ഡ് ട്രമ്പ് താമസിക്കുന്നതിനാല്‍ പെട്ടെന്നു വൈറ്റ് ഹൗസിന്റെ പ്രൗഡി കൈവരിച്ച ട്രമ്പ് ടവറില്‍ റിപ്പബ്ലിക്കന്‍ ഹിന്ദു കൊ അലിഷന്‍ സ്ഥാപകന്‍ ചിക്കാഗോ വ്യവസായി ശലഭ് ഷല്ലി കുമാര്‍ ട്രമ്പിനെയും നിയുക്ത വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. നടിയായ പുത്രി മാനസി മാന്‍ ഗൈയും കുമാറിനൊപ്പം ഉണ്ടായിരുന്നു.

ഇന്ത്യ-അമേരിക്ക ബന്ധം അടക്കം ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി കുമാര്‍ പറഞ്ഞു. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തൂന്നതിനു ട്രമ്പ് പ്രതിഞ്ജാബദ്ധനാണ്.അത്യാധുനിക ആയുധങ്ങള്‍ ഇന്ത്യക്കു നല്‍കാനും ട്രമ്പിനു താല്പര്യമുണ്ട്. ഇന്ത്യയുമായുള്ള വ്യാപാരം 100 ബില്യനില്‍ നിന്നു നാലു വര്‍ഷത്തുനൂള്ളില്‍ 300 ബില്യന്‍ ആക്കുകയാണ് മറ്റൊരു ലക്ഷ്യം.

തെരെഞ്ഞെടുപ്പില്‍ കൊ അലിഷനു വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞുവെന്നു കുമാര്‍ പറഞ്ഞു. നരേന്ദ്ര മോഡിക്കു വേണ്ടി ബി.ജെ.പി. ഉപയോഗിച്ച മുദ്രവാക്യം പരിഷകരിച്ച് 'അബ് കി ബാര്‍ ട്രമ്പ്' എന്നാക്കി നടത്തിയ പ്രചാരണം വലിയ ഫലം കണ്ടു. മുമ്പൊക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 16 ശതമാനം ഇന്ത്യന്‍ വോട്ട് കിട്ടിയ സ്ഥാനത്ത് അത് ഇത്തവണ 60 ശതമാനത്തിലേറെയാക്കാന്‍ കഴിഞ്ഞു. ഇതു തെരെഞ്ഞെടുപ്പില്‍ നിര്‍ണായക മാറ്റം വരുത്തിയെന്നു കുമാര്‍ അവകാശപ്പെട്ടു.

മോഡിയേപ്പോലെ വികസനം എന്നതാണു ട്രമ്പിന്റെയും മന്ത്രം. ഇന്ത്യയുമായും ഹിന്ദു സമൂഹവുമായും ഉറ്റ ബന്ധം കാക്കുമെന്നു തെരെഞ്ഞെടുപ്പിനു മുന്‍പ് ട്രമ്പ് പറഞ്ഞത് പ്രാവര്‍ത്തികമാക്കും.

യാതൊരു വംശീയതയും ട്രമ്പിന്റെ നിലപാടുകളില്ല. സിറിയയില്‍ നിന്നും മറ്റും മുസ്ലിംകള്‍ക്ക് അഭയം നല്‍കുമ്പോള്‍ അവരുടെ പൂര്‍വകാല ബന്ധം പരിശോധിക്കണമെന്നു മാത്രമാണു ട്രമ്പ് പറഞ്ഞത്..
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രഞ്ജിപ്പിലെത്താന്‍ എന്തെങ്കിലും സാധ്യതകളുണ്ടെങ്കില്‍ അതു ഫലപ്രദമാക്കാനും ട്രമ്പ് ശ്രമിക്കും.

ട്രമ്പിന്റെ പുത്രന്‍ എറിക്ക് ട്രമ്പ്, പുത്രി ഇവാങ്ക എന്നിവരെയും ഇരുവരും സന്ദര്‍ശിച്ചു. ഇന്ത്യയിലെ മാത്രമല്ല, അമേരിക്കയിലെയും ഏറ്റവും സുന്ദരി മാനസ്വി ആണെന്നും ട്രമ്പ് പറഞ്ഞതായി കുമാര്‍ പറഞ്ഞു.

ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ ട്രമ്പിന്റെ റാലിയില്‍ തങ്ങള്‍ പങ്കെടുക്കുമെന്നും കുമാര്‍ പറഞ്ഞു.

Join WhatsApp News
വ്യജോക്തി 2016-12-16 10:34:49
മലയാളികളാണ് എപ്പോഴും വൃത്തികേടുകൾ കാണിക്കുന്നതെന്ന് ഡാളസ്സിൽ നിന്ന് ഒരു സഹോദരി എഴുതി എന്നാൽ ട്രംപ് പ്ലെയിനിലും ബസിലും ബാറിലും ഒക്കെ സ്ത്രീകളുടെ പോക്കെറ്റിൽ കയ്യ് ഇട്ടിട്ട് ആർക്കും പ്രശ്‌നം ഇല്ല പിടിച്ചു പ്രസിഡണ്ടാക്കി. ട്രംപിന്റെ സ്ഥാനത്ത് ഒരു മലയാളി ആയിരുന്നെങ്കിലോ
Observer 2016-12-17 06:52:08
Tom
You are from Kerala and not used to stick with ethics.  So It is no wonder you are an admirer of Trump.  
Tom abraham 2016-12-16 18:57:04
This conservative daddy is trusting his actress daughter, introducing her to the president-elect.
Only our Malayalee would easily misunderstand, misperceive, and with jaundiced eye call the 
Billionaire a gropper King. His admiration of Putin is least appreciated, his 306 electoral votes win
Is distorted in news, his daughter Ivanka cannot be his adviser, Melania the ex-model is insulted by NY
Times, the Time person of the year is defamed with cartoons. 
Trump is not dump but a champ. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക