Image

ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല, കാരണം ഭാര്യയ്ക്ക് ഇഷ്ടമല്ല; ഷാഹിദ് കപൂര്‍

Published on 16 December, 2016
ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല, കാരണം ഭാര്യയ്ക്ക് ഇഷ്ടമല്ല; ഷാഹിദ് കപൂര്‍

ബോളിവുഡ് ചിത്രങ്ങളില്‍ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ലിപ്ലോക്ക് രംഗങ്ങളും കിടപ്പറ രംഗങ്ങളും. രണ്‍വീര്‍ നായകനായി അടുത്തിടെ എത്തിയ ബെഫിക്രെ ഇത്തരം രംഗങ്ങളാല്‍ സമ്പുഷ്ടമായിരുന്നു. എന്നാല്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പദ്മാവതിയില്‍ ഇത്തരം രംങ്ങള്‍ കുറഞ്ഞേക്കും. അതിനു കാരണം ചിത്രത്തിലെ നായകന്മാരില്‍ ഒരാളായ ഷാഹിദ് കപൂര്‍ തന്നെയാണ്.

ചിത്രത്തില്‍ ഷാഹിദും ദീപിക പദുകോണും ഭാര്യാഭര്‍ത്താക്കന്മാരായാണ് അഭിനയിക്കുന്നത്. ഇരുവരും ഇഴുകി അഭിനയിക്കേണ്ട രംഗങ്ങള്‍ ഉണ്ടെന്ന് സംവിധായകന്‍ അറിയിച്ചിരുന്നതുമാണ്. എന്നാല്‍, ചിത്രീകരണം ആരംഭിച്ചതോടെ താന്‍ ഇനി മുതല്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഷാഹിദ് കപൂര്‍. താന്‍ നായികമാരുമായി ഇഴുകി അഭിനയിക്കുന്നത് ഭാര്യ മിറയ്ക്ക് ഇഷ്ടമില്ലാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്നാണ് ഷാഹിദ് പറയുന്നത്.

എന്തായാലും ഇതോടെ വെട്ടിലായത് സംവിധായകനാണ്. ഭാര്യാഭര്‍തൃ ബന്ധത്തിന്റെ ആഴം കാണിക്കാന്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സഞ്ജയ് ലീല ബന്‍സാലിയെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക