Image

നഷ്ടപരിഹാരം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ ഒരുങ്ങിയ വിദേശിക്ക് ഒടുവില്‍ സൗദി നടന്‍ രക്ഷകനായി

Published on 16 December, 2016
നഷ്ടപരിഹാരം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ ഒരുങ്ങിയ വിദേശിക്ക് ഒടുവില്‍ സൗദി നടന്‍ രക്ഷകനായി

      ജിദ്ദ: ത്വായ്ഫില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ച കേസില്‍ നഷ്ട പരിഹാരം നല്‍കാന്‍ ബുദ്ധിമുട്ടിയ പാക്കിസ്ഥാനിയായ യുവാവിന് പ്രശസ്ത സൗദി സീരിയല്‍ നടന്‍ ഫായിസ് അല്‍ മാലികി പണം നല്‍കി സഹായിച്ചു.

നഷ്ട പരിഹാരം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ തന്റെ കിഡ്‌നി വില്‍ക്കാനൊരുങ്ങിയ റുസ്തം ഖാന്‍ എന്ന യുവാവാണ് ഫായിസ് അല്‍ മാലികിയുടെ ഔദാര്യം കൊണ്ട് രക്ഷപ്പെട്ടത്. കിഡ്‌നി വില്‍ക്കാനുള്ള റുസ്തമിന്റെ തീരുമാനം സോഷ്യല്‍ മീഡിയയിലൂടെ കണ്ട നടന്‍ 2,47,000 റിയാല്‍ അപകടത്തില്‍ മരിച്ചയാളുടെ മാതാപിതാക്കള്‍ക്ക് നല്‍കാന്‍ തയാറാകുകയായിരുന്നു. അപകടത്തില്‍ തകര്‍ന്ന മരിച്ചയാളുടെ കാര്‍ നന്നാക്കുന്നതിനുള്ള ചെലവും നടന്‍ വഹിക്കും.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക