Image

വിവാഹ തീയതി നിശ്ചയിച്ചാല്‍ ഭാവന തന്നെ അത് ഔദ്യോഗികമായി അറിയിക്കും;ഭാവനയുടെ അമ്മ പറയുന്നു

Published on 21 December, 2016
വിവാഹ തീയതി നിശ്ചയിച്ചാല്‍ ഭാവന തന്നെ അത് ഔദ്യോഗികമായി അറിയിക്കും;ഭാവനയുടെ അമ്മ പറയുന്നു


ഇരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് നടി ഭാവന. താരത്തിന്റെ വിവാഹം വരുന്ന ഏപ്രിലില്‍ നടക്കുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.എന്നാല്‍ താരം വാര്‍ത്ത നിഷേധിക്കുകയും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

ഭാവനയുടെ വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് അമ്മ പുഷ്പ പറയുന്നത് ഇങ്ങനെയാണ്, ”കന്നട നിര്‍മ്മാതാവ് നവീനെയാണ് ഭാവന വിവാഹം കഴിക്കാന്‍ പോകുന്നത്. ജീവിച്ചിരുന്നപ്പോള്‍ അവരുടെ വിവാഹം ഭാവനയുടെ അച്ഛന്‍ തന്നെയാണ് ഉറപ്പിച്ചത്. തീയതി നിശ്ചയിച്ചാല്‍ ഭാവന തന്നെ അത് ഔദ്യോഗികമായി അറിയിക്കും. വിവാഹശേഷം സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുന്നുണ്ടോ എന്നതിലൊക്കെ തീരുമാനം എടുക്കേണ്ടത് ഭാവനയാണ്.’

കൊച്ചിയില്‍ ഹണിബീ2വിന്റെ ചിത്രീകരണ തിരക്കിലാണ് താരം ഇപ്പോള്‍. ഇതിനു ശേഷം കന്നടയില്‍ ചാര്‍ലിയുടെ റീമേക്കില്‍ പാര്‍വതിയുടെ വേഷം അവതരിപ്പിക്കുക ഭാവനയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക