Image

കാന്‍ബറ സെന്റ് അല്‍ഫോന്‍സ ഇടവകയിലെ പുല്‍ക്കൂട് ജനശ്രദ്ധയാകര്‍ഷിക്കുന്നു

Published on 21 December, 2016
കാന്‍ബറ സെന്റ് അല്‍ഫോന്‍സ ഇടവകയിലെ പുല്‍ക്കൂട് ജനശ്രദ്ധയാകര്‍ഷിക്കുന്നു
     കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ മലയാളികള്‍ ഒരുക്കിയ പുല്‍ക്കൂട് ജനശ്രദ്ധയാകര്‍ഷിക്കുന്നു. സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകയിലെ പുല്‍ക്കൂട് മലയാളികള്‍ക്കും തദ്ദേശീയര്‍ക്കും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നവ്യാനുഭവമായി.

ഓകോണര്‍ സെന്റ് ജോസഫ് ദേവാലയത്തിലാണ് യേശു ജനിച്ച ബേത്‌ലഹേമിലെ കാലിത്തൊഴുത്തിന്റെ പുനരാവിഷ്‌കാരം പുനഃസൃഷ്ടിച്ചിരിക്കുന്നത്. പള്ളിക്കു പുറത്ത് പരമ്പരാഗത ഓസ്‌ട്രേലിയന്‍ ശൈലിയില്‍ നിന്നും മാറി, തനതു കേരളീയ പാരമ്പര്യത്തിലും ശൈലിയിലും ഉള്ള നിര്‍മാണമാണ് ഇവിടുത്തെ പുല്‍ക്കൂടിനെ വ്യത്യസ്തമാക്കുന്നത്. ക്രിസ്മസ് ആഘോഷം മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ പുതിയ തലമുറക്കും തദ്ദേശീയര്‍ക്കും അനുഭവവേദ്യമാക്കണമെന്ന ഇടവക സമൂഹത്തിന്റെ ആഗ്രഹ പൂര്‍ത്തീകരണമാണ് വ്യത്യസ്തമായ പുല്‍ക്കൂട് നിര്‍മാണത്തിലൂടെ പൂര്‍ത്തിയായത്. 

ഉണ്ണിയേശുവിന്റെ തിരുസ്വരൂപം ഒഴിച്ചുള്ള മുഴുവന്‍ രൂപങ്ങളും പുല്‍ക്കൂടില്‍ സ്ഥാപിച്ചു കഴിഞ്ഞു. ക്രിസ്മസ് രാത്രിയില്‍ ക്രിസ്മസിന്റെ തിരുക്കര്‍മങ്ങള്‍ക്കിടയില്‍ ഉണ്ണിയേശുവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും.

ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റും ഇടവക സമൂഹവും ചേര്‍ന്നാണ് പുല്‍ക്കൂട് നിര്‍മിച്ചത്. പള്ളിയുടെ വിലാസം: St. Joseph Catholic Church, 61 Boronia drive, O’Connor, A.C.T. 2602.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക