Image

ബഹറിന്‍ കെഎംസിസി പെന്‍ഷന്‍ ഫണ്ട് തുക നാട്ടിലെ സഹായ സമിതിക്ക് സമര്‍പ്പിച്ചു

Published on 21 December, 2016
ബഹറിന്‍ കെഎംസിസി പെന്‍ഷന്‍ ഫണ്ട് തുക നാട്ടിലെ സഹായ സമിതിക്ക് സമര്‍പ്പിച്ചു


      മനാമ: മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ ഭാര്യക്ക് ബഹറിന്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രവാസി വിധവ പെന്‍ഷന്‍ ഫണ്ടിലെ ആദ്യ ഗഡു നാട്ടിലെ സഹായ സമിതിക്ക് സമര്‍പ്പിച്ചു. കൊടിഞ്ഞി മഹല്ല് ജുമാ മസ്ജിദില്‍ നടന്ന ചടങ്ങില്‍ ജില്ലാ മുസ് ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശേരി സഹായക സമിതി ചെയര്‍മാന്‍ പി.സി. മുഹമ്മദ് ഹാജിക്ക് നല്‍കിയാണ് തുക കൈമാറിയത്.

ചടങ്ങില്‍ ബഹറിന്‍ കെഎംസിസി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി. ഗഫൂര്‍, ട്രഷറര്‍ ഷംസുദ്ദീന്‍ വളാഞ്ചേരി, ജില്ലാ മുസ് ലിം യൂത്ത് ലീഗ് ട്രഷറര്‍ വി.ടി. സുബൈര്‍ തങ്ങള്‍ തിരൂരങ്ങാടി മണ്ഡലം മുസ് ലിംലീഗ് പ്രസിഡന്റ് സി. അബൂബക്കര്‍ ഹാജി, പത്തൂര്‍ മൊയ്തീന്‍ ഹാജി, ഒടിയില്‍ പിച്ചു, കോമുക്കുട്ടി ഹാജി, പി. കുഞ്ഞുട്ടി ഹാജി, യു.എ. റസാഖ് എന്നിവര്‍ പങ്കെടുത്തു.

ബഹറിന്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പ്രവാസി വിധവകള്‍ക്ക് കെഎംസിസി പെന്‍ഷന്‍ വിതരണം ചെയ്തു വരുന്നുണ്ട്. ഈ സദുദ്യമത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ നേതാക്കളുമായി ബന്ധപ്പെടേണ്ടതാണ്. 

വിവരങ്ങള്‍ക്ക്: 0097333748156.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക