Image

എന്നെ പോലൊരു കാര്‍ട്ടൂണിനെ നീ എങ്ങനെ വിവാഹം കഴിച്ചു?; വിവാഹവാര്‍ഷികത്തില്‍ ഭാര്യയോട് ദുല്‍ഖര്‍ ചോദിക്കുന്നു

Published on 22 December, 2016
എന്നെ പോലൊരു കാര്‍ട്ടൂണിനെ നീ എങ്ങനെ വിവാഹം കഴിച്ചു?; വിവാഹവാര്‍ഷികത്തില്‍ ഭാര്യയോട് ദുല്‍ഖര്‍ ചോദിക്കുന്നു


മലയാളത്തിന്റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെയും ഭാര്യ അമാലിന്റെയും അഞ്ചാം വിവാഹ വാര്‍ഷികമാണിന്ന്.കാര്‍ട്ടൂണ്‍ പോലെയിരിക്കുന്ന തന്നെ എങ്ങനെയാണ് നീ വിവാഹം ചെയ്യാന്‍ തയ്യാറായത്, നന്ദി എന്നാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആശംസ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

വിവാഹ ദിനാശംസകള്‍, അഞ്ചു വര്‍ഷങ്ങള്‍ പെട്ടെന്ന് മിന്നി മാഞ്ഞു. വീട്ടിലുണ്ടാകാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. തിരിച്ചെത്തിയ ശേഷം സുന്ദരമായി ആഘോഷിക്കാമെന്ന് ഉറപ്പ് നല്‍കുന്നു എന്നും ദുല്‍ഖര്‍ പോസ്റ്റില്‍ കുറിച്ചു. ഇരുവരുടേയും മനോഹരമായ സെല്‍ഫിയും ഉണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക