Image

വേര്‍പിരിയലിന് പിന്നാലെ സ്വകാര്യ പാര്‍ട്ടിയില്‍ ഒന്നിച്ച് സല്‍മാന്‍ ഖാനും ലുലിയയും

Published on 22 December, 2016
വേര്‍പിരിയലിന് പിന്നാലെ സ്വകാര്യ പാര്‍ട്ടിയില്‍ ഒന്നിച്ച് സല്‍മാന്‍ ഖാനും ലുലിയയും

വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. വേര്‍പിരിയലിന് ശേഷം മുന്‍കാമുകികൊപ്പം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ലുലിയ വെന്റര്‍. ചങ്കി പാണ്ഡെ തയ്യാറാക്കിയ പാര്‍ട്ടിയിലാണ് ലുലിയക്കൊപ്പം സല്‍മാന്‍ എത്തിയത്.

ഒരു വര്‍ഷത്തെ പ്രണയകാലത്തിന് ശേഷം കഴിഞ്ഞ മാസമാണ് വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നത്. സല്‍മാന്‍ പതിവു പോലെ മൗനം ഭാവിച്ചെങ്കിലും വാര്‍ത്ത ലുലിയ സ്ഥിതീകരിച്ചിരുന്നു. ഇന്ത്യന്‍ സംസ്‌കാരവുമായി യോജിക്കാന്‍ സാധിക്കാത്തതാണ് വേര്‍ പിരിയാന്‍ കാരണമെന്നും ലുലിയ പറഞ്ഞിരുന്നു. വീണ്ടും ഒന്നിച്ചതായുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

മലൈക അറോറ, അമൃത അറോറ, ദിനോ മോറ, ലാറ ദത്ത, മഹേഷ് ഭൂപതി, ബിപാഷ ബസു, കരണ്‍ സിംഗ് തുടങ്ങിയവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക